Latest News
Loading...

കേരള കർഷക സംഘം സംസ്ഥാന സമ്മേളനം ഏരിയ സ്വാഗത സംഘം രൂപീകരിച്ചു


ഈരാറ്റുപേട്ട : കോട്ടയത്ത് നടക്കുന്ന കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പൂഞ്ഞാർ ഏരിയ സ്വാഗത സംഘം രൂപീകരിച്ചു. ഈരാറ്റുപേട്ട നായനാർ ഭവനിൽ നടന്ന യോഗം സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ്‌ സിജെ ജോസഫ് ഉദ്‌ഘാടനം ചെയ്തു.

.കർഷക സംഘം ഏരിയ പ്രസിഡന്റ്‌ രമേഷ് ബി വെട്ടിമറ്റം അധ്യക്ഷനായി. സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയി ജോർജ്, ഏരിയ സെക്രട്ടറി സിഎം സിറിയക്ക്, കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അനിൽ മത്തായി,

.ജില്ലാ കമ്മിറ്റി അംഗം ജസ്റ്റിൻ ജോസഫ്, ഏരിയ സെക്രട്ടറി സികെ ഹരിഹരൻ, കെഎസ്കെടിയൂ ജില്ലാ സെക്രട്ടറി എംകെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.വിഎൻ ശശിധരൻ എന്നിവർ സംസാരിച്ചു. 101 അംഗ സംഘടന സമിതിയാണ് രൂപീകരിച്ചത്. 


.ഭാരവാഹികൾ - ചെയർമാൻ : ജോയി ജോർജ്, കൺവീനർ : സികെ ഹരിഹരൻ, ട്രെഷറർ : കെ ശശി, വൈസ് ചെയർമാൻ : സി എം സിറിയക്ക്, രമേഷ് ബി വെട്ടിമറ്റം, ഉഷ രാജു, രജനി സുധാകരൻ, ഗീത നോബിൾ, ജോയിന്റ് കൺവീനർ : ടിഎസ് സിജു, കെ ആർ അമീർഖാൻ, എസ് നന്ദു, ആശാ റിജു.

.




Post a Comment

0 Comments