Latest News
Loading...

കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി.

കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി. ഈരാറ്റുപേട്ട  മുളന്താനത്തുവീട്ടില്‍  പുഞ്ചിരി മനാഫ് എന്നുവിളിക്കുന്ന മനാഫ് (31) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. 

.കോട്ടയം ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളായി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, തിടനാട്, വെളളൂർ, കാഞ്ഞിരപ്പളളി പോലീസ് സ്റ്റേഷനികളിൽ  കേസുകളിൽ പ്രതിയാണ്. 

.ഇടുക്കി ജില്ലയിൽ തൊടുപുഴ പോലീസ് സ്റ്റേഷനികളിലും മോഷണം, പിടിച്ചുപറി, കഞ്ചാവ് വിൽപന തുടങ്ങിയ നിരവധി ക്രിമിനൽ  കേസുകളിൽ പ്രതിയാണ്. 


.ഇതില്‍ എട്ടു കേസുകളിലായി ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്‌, ഇതിനു പുറമെയാണ് മറ്റു പല കേസുകളും നിലവിലുള്ളത് . 

.ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും  ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.




Post a Comment

0 Comments