Latest News
Loading...

ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നിർമ്മല ജിമ്മി

പാലാ: ഉരുൾപൊട്ടലും പേമാരിയും ദുരന്തം വിതച്ച മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകളിൽ പരമാവധി സഹായം ലഭ്യമാക്കുമെന്നും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം വഴി സമയബന്ധിതമായി ദുരിതാശ്വാസ നടപടികൾ ത്വരിതപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി അറിയിച്ചു. ഇവിടെ റോഡുകളും വീടുകളുമാണ് തകർന്നിരിക്കുന്നത്. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണിയുടെ നിർദ്ദേശപ്രകാരം കേരള കോൺഗ്രസ്  (എം) നേതാക്കളോടൊപ്പം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചതായി നിർമ്മല ജിമ്മി പറഞ്ഞു. ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദർശിച്ചു.ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും സഹായം ഉറപ്പു വരുത്തും കണ്ടെത്തിയ വിവരങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും ഓരോ വകുപ്പുകൾക്കും ഉടൻ കൈമാറും.വിവിധ മന്ത്രാലയങ്ങളുമായി ചർച്ച നടത്തുമെന്നും അവർ അറിയിച്ചു.

വാകക്കാട് ചെക്ക്ഡാമിൻ്റെ ഷട്ടറുകൾ മഴ ശക്തമാകുന്നതിനു മുന്നേ എടുത്തു മാറ്റുന്നതിൽ വീഴ്ച്ച സംഭവിച്ചതായി മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ
പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. പ്രളയ സമയത്ത് വെള്ളം കയറി ഉപകരണങ്ങളും ഫയലുകളും നശിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. ടോബിൻ.കെ.അലക്സ് ,അലക്സി തെങ്ങും പളളികുന്നേൽ, ജോയി അമ്മിയാനി, അജിത് ജോർജ്, ചാർളി ഐസക്, ജെറ്റോ ജോസ്, ടൈറ്റസ് ഒറ്റപ്ലാക്കൽ, സലിം യാക്കിരി, ജോണി ആലാനി, വത്സമ്മ ഗോപിനാഥ്, അലക്സ്,ടിറ്റോ ജോസ് എന്നിവരും പങ്കെടുത്തു

Post a Comment

0 Comments