Latest News
Loading...

ബ്രാഹ്മണ സമാജം (എം ബി എസ് ) കോട്ടയം ജില്ലാ സമ്മേളനം

പാലാ: മലയാള ബ്രാഹ്മണ സമാജത്തിൻ്റെ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മലയാള ബ്രാഹ്മണ സമാജം (എം ബി എസ് ) കോട്ടയം ജില്ലാ സമ്മേളനവും കുടുംബ സംഗമവും പാലായിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ പതാക ഉയർത്തി.തുടർന്നു  വെള്ളാപ്പാട് ക്ഷേത്രാങ്കണത്തിൽ നിന്നും കൊട്ടാരമുറ്റം ചുറ്റി വർണ്ണ ശബളമായ ഘോഷയാത്ര നടന്നു. 






100 ഓളം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര, നൃത്ത നൃത്യങ്ങൾ, സംഗീത സദസ്സ് എന്നിവ തിരുവരങ്ങിൽ കലാവിരുന്നൊരുക്കി.
പൊതുസമ്മേളനത്തിൽ എം ബി എസ് ജില്ലാ പ്രസിഡണ്ട് ടി.എൻ. ബാബുകുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻ്റ് പ്രൊഫ.കെ ബാലചന്ദ്രശർമ്മ മുഖ്യ പ്രഭാഷണം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം. തങ്കപ്പൻ മുഖ്യാതിഥിയായിരുന്നു. അഡ്വ. നാരായണൻ നമ്പൂതിരി പ്രതിഭകളെ ആദരിച്ചു. ജില്ലയിലെ വിവിധ ശാഖകളിൽ നിന്നായി 600 ഓളം പേർ പങ്കെടുത്തു.



Post a Comment

0 Comments