Latest News
Loading...

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ കർഷകദിനാചരണം നാളെ

   കോട്ടയം, പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ കർഷകദിനാചരണം- സമൃദ്ധി 1198 - നാളെ രാവിലെ 9.45 ന് സ്കൂൾ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടത്തുന്നു.സ്കൂൾ മാനേജർ ഫാ. മാത്യു പാറത്തൊട്ടി അധ്യക്ഷത വഹിക്കുന്ന യോഗം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ജോർജ് മാത്യു അത്തിയാലിൽ ഉദ്ഘാടനം ചെയ്യും. 


ജൈവകർഷകരായ വി.എഫ് .ഫിലിപ്പ് വരിക്കാനിക്കൽ , മാത്തുക്കുട്ടി ജോസ് വെട്ടുകല്ലേൽ എന്നിവരെ ചടങ്ങിൽ ആദരിക്കും. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ , കാർഷികവിള പ്രദർശനം, കാർഷിക ക്വിസ് തുടങ്ങിയ പരിപാടികൾ നടത്തുന്നതാണ്. വാർഡ് മെമ്പർ പി. യു. വർക്കി, പിറ്റിഎ. പ്രസിഡന്റ് സജി കദളിക്കാട്ടിൽ, ഹെഡ്മാസ്റ്റർ സോണി തോമസ് തുടങ്ങിയവർ പ്രസംഗിക്കും. അധ്യാപക പ്രതിനിധികളായ ആന്റണി ജോസഫ് , ജോസുകുട്ടി ജേക്കബ് , ജിജി ജോർജ് , സിസ്റ്റർ ജൂലി ജോസഫ് , ഷീലമ്മ മാത്യു , റീനാ ഫ്രാൻസീസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Post a Comment

0 Comments