Latest News
Loading...

സ്വതന്ത്ര ഭാരത പിറവിക്ക് സാക്ഷികളായ വരെ ആദരിച്ചു


പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 75 വയസ്സിനു മുകളിൽ പ്രായമുള്ളവരെ ആദരിച്ചു. സ്വതന്ത്ര ഭാരതപ്പിറവിക്ക് സാക്ഷികളായ വാർഡിലെ 55 മുതിർന്നവരെ നൽകി ആന്റോ ആൻറണി എംപി ആദരിച്ചു. 



വാർഡ് മെമ്പർ ഓൾവിൻ കെ തോമസ് അധ്യക്ഷത വഹിച്ചു. ഗാന്ധി ദർശന വേദി സംസ്ഥാന പ്രസിഡൻറ് ഏ.കെ ചന്ദ്രമോഹൻ , കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ജേക്കബ് , പ്രസാദ് കൊണ്ട് പറമ്പിൽ , എ ഡി മാത്യു, ഭാസ്കരൻ നായർ , പി എസ് ശ്രീധരൻ , അഡ്വക്കേറ്റ് സതീഷ് കുമാർ , പത്മനാഭൻ നായർ തുടങ്ങിയവർ സംസാരിച്ചു. 





Post a Comment

0 Comments