Latest News
Loading...

ഈരാറ്റുപേട്ടയിൽ ദുരിതം വിതച്ച വെള്ളപ്പൊക്കം

ഈരാറ്റുപേട്ട : തിങ്കളാഴ്ചയുണ്ടായ ശക്തമായ മഴയിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകി യതിനാൽ നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി വീടുകളിൽ വെള്ളം കയറിയതിനാൽ വീട്ടുപകരണങ്ങൾ നശിച്ചു.


 ടൗണിലെ ഇരു കോസ് വേ പാലങ്ങളും പൂർണമായും വെള്ളത്തിനടിയിലായി. പാലായിലേക്കും തൊടുപുഴയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. പൂഞ്ഞാർ ടൗണിൽ വെള്ളം കയറിയതു മൂലം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ പകുതിയിലധികം വാർഡുകളും വെള്ളത്തിൽ മുങ്ങി. നടയ്ക്കല്‍, താഴത്തെ നടയ്ക്കല്‍ പൊന്തനാർ പറമ്പ് , കാരക്കാട് , ടൗൺ തെക്കേകര , കടുവാ മുഴി ഭാഗങ്ങളില്‍  വെള്ളം കയറി. താഴത്തെ നടയ്ക്കല്‍ ഭാഗത്ത് വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്. ഇവിടെ വീടുകളെല്ലാം വെള്ളത്തിലായി. 


ഞായറാഴ്ചയും ഇവിടെങ്ങളിൽ മലവെള്ളം കയറിയിരുന്നു. മാതക്കൽ തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്ന് തോടിന് ഇരു വശമുള്ള എൺപതിലധികം വീടുകളിൽ വെള്ളം കയറി 35 കണറുകൾ വെള്ളത്തിനടിയിലായി 
മുരുക്കാലി അൻസാർ മസ്ജിദിന്റെ താഴത്തെ നിലയിൽ മൊത്തം വെള്ളം കയറി. 

Post a Comment

0 Comments