Latest News
Loading...

ഇടമറ്റത്ത് തുടരെ വെള്ളപ്പൊക്കം


ഇടമറ്റം: കനത്ത മഴയെത്തുടർന്ന് മീനച്ചിലാറും പൊന്നൊഴുകും തോടും കരകവിഞ്ഞ് ഭരണങ്ങാനം - പൈക റോഡിൽ ഇടമറ്റം വളഞ്ഞങ്ങാനം ഭാഗത്ത് ഇന്നലെ രണ്ടു തവണ വെള്ളം കയറി. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കയറിയ വെള്ളം രാവിലെ ആറരയോടെയാണ് ഇറങ്ങിയത്. എന്നാൽ വൈകുന്നേരം അഞ്ചു മണിയോടെ വീണ്ടും വെള്ളം കയറി. ഗതാഗതം നിലച്ചു. 

അഞ്ച് വാഹനങ്ങളിൽ വെള്ളം കയറി. വെള്ളത്തിൽ അകപ്പെട്ടു പോയ വാഹനത്തിലെ യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി.  രാത്രി വൈകിയും ജലനിരപ്പുയരുകയാണ്. വിലങ്ങുപാറ മുതൽ പങ്കപ്പാട് വരെ നിരവധി വീടുകളും കടകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. 


മെയ് മാസത്തിലും വളഞ്ഞ ങ്ങാനം ഭാഗത്ത് വെള്ളം കയറിയിരുന്നു. പാറപ്പള്ളി കളരിയാമാക്കൽ കടവിലെ ചെക്കുഡാം മൂലമാണ് ഇടമറ്റം പ്രദേശത്ത് തുടരെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Post a Comment

0 Comments