Latest News
Loading...

വൈദ്യുതി തൊഴിലാളികൾ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു.

രാജ്യത്തെ വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്കു തീരെഴുതാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ, വൈദ്യുതി തൊഴിലാളികൾ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എഞ്ചിനീയർഴ്‌സ് ന്റെ ആഭിമുഖ്യത്തിൽ പാലായിൽ പ്രകടനവും ധർണ്ണയും നടത്തി.


 റോബിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗം വർക്കേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സ. സി ആർ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി ബോബി തോമസ്, സി ഐ ടി യൂ ജില്ലാ ജോയിന്റ് സെക്രട്ടറി ഷാർലി മാത്യു, ഏരിയ സെക്രട്ടറി ടി ആർ വേണുഗോപാൽ, ഏരിയ കമ്മിറ്റി അംഗം പ്രദീപ്കുമാർ കെ എസ് , പ്രദീഷ് സി പി, ജോയ്സ് മാത്യു, ബിജു എൻ ജി, എൻ ജി ഓ യൂണിയൻ നേതാവ് വിമൽകുമാർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments