Latest News
Loading...

മലയോരമേഖലയിലെ ചെക്ക്ഡാമുകൾ പൊളിക്കുമെന്ന് മന്ത്രി

കോട്ടയം ജില്ലയിൽ മലയോര മേഖലയിലെ ചെക്ക് ഡാമുകൾ പൊളിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. ഉരുൾപൊട്ടൽ മൂലമുള്ള നാശനഷ്ടങ്ങൾ കണക്കിലെടുത്താണ് നടപടി. അതേസമയം ക്വാറികളല്ല ഉരുൾ പൊട്ടലിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി. മുന്നിലവിൽ അടക്കം ഉരുൾപൊട്ടൽ, പ്രളയബാധിത മേഖലയിൽ സന്ദർശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കൂട്ടിക്കലിലെയും മൂന്നിലവിലെയും ചെക്കുഡാമുകളാണ് പൊളിക്കുന്നത്. ചെക്കുഡാമുകൾക്ക് സമീപ ത്ത് ഏറ്റവും കൂടുതൽ വെള്ളം കയറി നാശമുണ്ടാകുന്നത് ഇവിടങ്ങളിലാണ്. ചില സ്ഥലങ്ങളിൽ ചെ ഡാമുകൾ അപകടകരമായി മാറുന്നതായും മന്ത്രി പറഞ്ഞു. അവ കണ്ടെത്തി പൊളിച്ചുനീക്കും. ചെക്കു ഡാമുകൾ പൊളിക്കുന്നതിന് എംഎൽഎ ഫണ്ട് വിനിയോഗിക്കും.

കൂട്ടിക്കലിൽ ഉരുൾപൊട്ടിയ മേഖലയിലെ പാറമട പിന്നീട് പ്രവർത്തിച്ചിട്ടില്ല. മൂന്നിലവിലും പാറമടയ്ക്ക് നിയന്ത്രണമുണ്ട്. പരിസ്ഥിതി ലോല മേഖലയിൽ ക്വാറികളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ എ ടുത്ത നയമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments