Latest News
Loading...

ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ വാർഡെമോ സംഘടിപ്പിച്ചു.

മരങ്ങാട്ടുപിള്ളി : എൻ.സി.സി. 17 ആം കേരള ബറ്റാലിയഇന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നാം തീയതി മുതൽ ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ വച്ച് സംഘടിപ്പിച്ചിരിക്കുന്ന ദശദിന പരിശീലന ക്യാമ്പിനോട് അനുബന്ധിച്ചു നടത്തിയ വാർ ഡെമോ NCC കേഡറ്റുകൾക്കും, പൊതുജനങ്ങൾക്കും ആവേശമായി. ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ, അരുവിത്തുറ സെയിന്റ് ജോർജ് കോളേജ്, ഗവ: പോളിടെക്‌നിക് കോളേജ്, മുട്ടം എന്നിവടങ്ങളിലെ NCC കേഡറ്റുകൾ സംയുക്തമായിട്ടാണ് ഇന്ത്യൻ സൈനികർ കാർഗിൽ യുദ്ധഭൂമിയിൽ നടത്തിയ പോരാട്ട രംഗങ്ങൾ പുനരാവിഷ്കരിച്ചത്. സർവ്വ സന്നാഹങ്ങളോട് കൂടിയ യുദ്ധഭൂമിയാണ് ആവിഷ്കരിച്ചത്. 


ഇന്ത്യൻ അതിർത്തി ലംഘിച്ചു ആക്രമണം നടത്തിയ എതിർ സൈന്യത്തെ കീഴ്പ്പെടുത്തുന്ന ഇന്ത്യൻ സൈനികരെ ദേശസ്നേഹം തുളുമ്പുന്ന ആർപ്പുവിളികളോടെയാണ് കാണികൾ എതിരേറ്റത്.

ഇന്ത്യൻ സൈനികരുടെ വീരോചിതവും, ത്യാഗോജ്ജലവുമായ പോരാട്ട വേദിയിൽ അരങ്ങേറിയ അതിരൂക്ഷമായ വെടിവെപ്പും, സ്ഫോടനങ്ങളും, തീപിടുത്തവും എല്ലാം കാണികൾ അമ്പരപ്പോടെയാണ് സാക്ഷ്യം വഹിച്ചത്. 


എൻ.സി.സി. കോട്ടയം ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ ബറ്റാലിയനുകളിൽ നിന്നുള്ള 300 ൽ പരം കേഡറ്റുകൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പിനോട് അനുബന്ധിച്ചു വിവിധങ്ങളായ വ്യക്തിത്വ വികസന ക്ലാസുകൾ, ഡ്രിൽ, ഫൈറിങ് തുടങ്ങിവയുടെ പരിശീലനങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. NCC 17 ആം കേരളാ ബറ്റാലിയൻ കമ്മന്റിങ് ഓഫീസർ കേണൽ മൈക്കിൾ രാജ്, NCC ഓഫീസർമാരായ എം. വിജയചന്ദ്രൻ പിള്ള, എൻ. ഷിബു, ജസ്റ്റിൻ ജോണി, ബീന നായർ, സുബേദാർ മേജർ കെ. ദാമോദരൻ എന്നിവർ നേതൃത്വം നൽകുന്ന ക്യാമ്പ് ജൂലൈ 10 ന് സമാപിക്കും.




Post a Comment

0 Comments