പാലാ: ദിവസേന ധാരാളം കർഷകർ നിരവധി ആവശ്യങ്ങൾക്കായി എത്തുന്ന പാലാ മൃഗാശുപത്രിയുടെ പരിസരം മുഴുവൻ കാടുകയറി കിടക്കുകയാണ്. കാടും പടലും നിറഞ്ഞ പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. അക്ഷരാർത്ഥത്തിൽ കാടിന് നടുവിൽ ഒരു മൃഗാശുപത്രി എന്ന സ്ഥിതിയിലാണ്.കർഷകരും നാട്ടുകാരും ശോചനീയാവസ്ഥയിലുള്ള ഈ മൃഗാശുപത്രിയെ അവഗണിക്കുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി മൃഗ കർഷകരുടെ ഏക ആശ്രയമായ ഗവ.വെറ്ററിനറി പോളിക്ലിനിക് നഗരസഭ അധികൃതർ ശുചീകരിക്കാത്ത സാഹചര്യത്തിലാണ് നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനിയുടെ നേതൃത്വത്തിൽ കൗൺസിലർമാരായ പ്രിൻസ് വി സി, മായ രാഹുൽ, സിജി ടോണി തോട്ടത്തിൽ ,ലിജി ബിജു തുടങ്ങിയവർ ശുചീകരണം നടത്തിയത്.
0 Comments