Latest News
Loading...

അധ്വാനവും സമർപ്പണമനോഭാവവും വിജയത്തിൻ്റെ മുഖമുദ്രകൾ: തോമസ് ചാഴികാടൻ എം പി

വാകക്കാട്: ഏതൊരു മേഖലയിലും അധ്വാനവും സമർപ്പണമനോഭാവവും ഉണ്ടെങ്കിലെ മികച്ച വിജയം ലഭ്യമാകുകയുള്ളൂവെന്ന്തോമസ് ചാഴികാടൻ എം പി. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കേരളത്തിലെ വിദ്യാഭ്യാസജില്ലകളിൽ ഏറ്റവും കൂടുതൽ വിജയശതമാനം കരസ്ഥമാക്കിയ പാലാ വിദ്യാഭ്യാസജില്ലയിലെ ഡി ഇ ഒ ജയശ്രീ ടീച്ചറിന് വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ നല്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ വിദ്യാഭ്യാസ ജില്ലയോടുചേർന്ന്  അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഇങ്ങനെയൊരു  വിജയത്തിൽ എത്തിച്ചതെന്ന് ഡി ഇ ഒ പറഞ്ഞു. 


സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
കോട്ടയം ജില്ലാ പഞ്ചായത്ത് മെബർ ഷോൺ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെബർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, പിടിഎ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്സ് എന്നിവർ പ്രസംഗിച്ചു.




Post a Comment

0 Comments