Latest News
Loading...

റബർ കർഷകർക്കുള്ള സാമൂഹിക പെൻഷൻ നിർത്തലാക്കി.

രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉള്ളവർക്ക് സർക്കാർ സാമൂഹിക പെൻഷൻ നിർത്തലാക്കി. 60 വയസിനു മുകളിൽ പ്രായമുള്ള, രണ്ട് ഏക്കറിൽ കൂടുതൽ സ്ഥലം ഉള്ള, റബ്ബർ വിലസ്ഥിരതാ ഫണ്ടിൽ നിന്നും സ്ബ്സിഡി ലഭിക്കുന്ന 9622 പേരെയാണ് സർക്കാർ ഒഴിവാക്കിയത്. നിലവിൽ രണ്ട് ഏക്കറിൽ കൂടുതൽ സ്ഥലം (5 ഏക്കറിൽ താഴെ) ഉള്ളവർക്ക് വിവിധ തരം പെൻഷനുകൾക്ക് അർഹത ഉണ്ടായിരുന്നു, ഇതാണ് 2 ഏക്കറായി വെട്ടി ചുരുക്കിയത്.

 കേരളത്തിലെ കർഷകരോടുള്ള സർക്കാരിന്റെ മനോഭാവമാണ് ഇവിടെ വെളിവാകുന്നത്. ധനവകുപ്പിന്റെ ഉത്തരവ് പ്രകാരം തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളാണ് ഇത് നടപ്പിലാക്കുന്നത്. ഇതേ തുടർന്ന് രണ്ട് ഏക്കറിൽ കൂടുതൽ റബ്ബർ കൃഷിയുള്ളവർക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നോട്ടിസ് അയക്കാൻ തുടങ്ങി. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ കത്ത് കിട്ടി ഒരു മാസത്തിനുള്ളിൽ രേഖാമൂലം അറിയിക്കണം എന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ റബർ കർഷകരിൽ ഏറെയും 2.5 ഏക്കർ മുതൽ 3 ഏക്കർ വരെയുള്ള സാധാരണക്കാരായ കർഷർക്ക് തിരിച്ചടി ഉണ്ടാക്കുന്നതാണ് ഈ തിരുമാനം എന്ന് കർഷക കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. 

റബർ കർഷകർക്ക് 250 രൂപ വില നൽകാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സർക്കാറിന് മുൻ UDF സർക്കാർ ഏർപ്പെടുത്തിയ വിലസ്ഥിരത ഫണ്ടിന്റെ കുടിശ്ശിക പോലും കൊടുത്തു തീർക്കാൻ സാധിച്ചിട്ടില്ല. അതിനിടയിലാണ് ക്ഷേമ പെൻഷൻ നിർത്തലാക്കുന്നത്. ഫലത്തിൽ ഈ ഓണവും കർഷകർക്ക് കഞ്ഞി കുമ്പിളിൽ തന്നെ. 

വിലയിടിവും, കാലാവസ്ഥ വ്യതിയാനവും പ്രതിസന്ധിയിലാക്കിയ റബർ കർഷകരുടെ സാമൂഹ്യ ക്ഷേമ പെൻഷനുകൾ നിർത്തലാക്കിയ തീരുമാനം സർക്കാർ പുന:പരിശോദിച്ചില്ലങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കർഷക കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് റോയി തുരുത്തിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. DCC മെംബർ Ph നൗഷാദ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ വർക്കിച്ചൻ വയം പോത്തനാൽ, വർക്കി സ്കറിയ പൊട്ടംകുളം, സുജ ബാബു തുണ്ടത്തിൽ, ജോയി പാതാഴ, റ്റോം തുരുത്തിയിൽ, ബിജു പാറയിൽ, ജിബി തുണ്ടിയിൽ, ആന്റോച്ചൻ പാലക്കീൽ, ലിൻസൺ പാറയിൽ, റോണി കൊട്ടാരത്തിൽ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments