Latest News
Loading...

വായന പക്ഷാചരണത്തിന്റെ ജില്ലാ താലൂക്ക് തല സമാപനം

വായന പക്ഷാചരണത്തിന്റെ ജില്ലാ താലൂക്ക് തല സമാപനം കിടങ്ങൂർ പി കെ വി വനിതാ ലൈബ്രറിയിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിലും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലും ഇൻഫർമേഷൻസ് വകുപ്പും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായാണ് സമാപന പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ബാബുക്ക ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രന്ഥകാരനും കവിയുമായ എസ്പി നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. 

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വക്കേറ്റ് എൻ ചന്ദ്രബാബു ഐ വി ദാസ് അനുസ്മരണം നടത്തി. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോക്ടർ സിന്ധു മോൾ ജേക്കബ് വായന പക്ഷാചരണ സന്ദേശം നൽകി. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബോബി മാത്യു മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിച്ചു. 



തുല്യത പഠിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ് ബി ഹരികൃഷ്ണൻ എൻ ഡി ശിവൻ അരുൺകുമാർ വി വി മാത്യു കേസ് രാജു സണ്ണി ഡേവിഡ് ജോൺസൺ ജോസഫ് പ്രഭാകരൻ കെ ആർ മോഹനൻ കെ ജെ ജോൺ എൻ എസ് ഗോപാലകൃഷ്ണൻ നായർ സി കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു



Post a Comment

0 Comments