Latest News
Loading...

വാഹനങ്ങൾ തടയുമെന്നുള്ള പ്രസ്താവന തള്ളി നേതൃത്വം


പാലാ: റബ്ബർ തടികൾ കയറ്റുന്ന പിക്കപ് വാഹനങ്ങൾ തടയുമെന്നുള്ള തൊഴിലാളി സംഘടനയുടെ പ്രസ്താവന കേരള കോൺഗ്രസ് (എം) നയമല്ല എന്നും കർഷക താത്പര്യങ്ങൾ സംരക്ഷിക്കുവാൻ പാർട്ടി ബാദ്ധ്യസ്ഥരാണെന്നും കേരള കോൺഗ്രസ് (എം) ജന - സെക്രട്ടറി പ്രൊഫ ലോപ്പസ് മാത്യു അറിയിച്ചു. 

കർഷകരും കർഷക തൊഴിലാളികളും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളായിട്ടാണ് പാർട്ടി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു നടപടികളും ഉണ്ടാവില്ല. എന്തെങ്കിലും തർക്കം ഉണ്ടാകുന്നുവെങ്കിൽ പരസ്പര ചർച്ച നടത്തി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു




Post a Comment

0 Comments