Latest News
Loading...

താലൂക്ക് സമ്മേളനം

പാലാ. കേരളത്തിലെ സഹകരണ ജീവനക്കാരുടെ പ്രമുഖ സംഘടനയായ കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ മീനച്ചിൽ താലൂക്ക് സമ്മേളനവും, വിരമിച്ച സംഘടന നേതൃനിര പ്രവർത്തകർക്ക് യാത്രയയപ്പും അംഗങ്ങളുടെ മക്കൾക്ക്‌ വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ്ദാനവും 30/07/2022 ശനി 2 P M നു പാലായിലെ മീനച്ചിൽ താലൂക്ക് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

 താലൂക്ക് പ്രസിഡന്റ്‌ ശ്രീ.മനോജ്‌ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. അശോകൻ കുറുങ്ങപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. യാത്രയയപ്പ് ഉപാഹാരസമർപ്പണം സംസ്ഥാന സെക്രട്ടറി ശ്രീ. എം. ആർ. സാബുരാജനും, വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ്ദാനം ജില്ലാ പ്രസിഡന്റ്‌ ശ്രീ. കെ. കെ. സന്തോഷും നിർവഹിക്കുന്നു. 

ജില്ലാ സെക്രട്ടറി ശ്രീ. ജോർജ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. ശ്രീമതി. ഷീജി കെ നായർ, തുഷാർ അലക്സ്‌, സന്തോഷ്‌ സെബാസ്റ്റ്യൻ, ജോസഫ് സൈമൺ, പി. ടി. അനിൽകുമാർ, സി. ജി. രാജൻ, മനു പി കൈമൾ, മഞ്ജു ജോസഫ്, സോബിൻ ജോസഫ്, അരുൺ ജെ മൈലാടൂർ എന്നിവർ പ്രസംഗിക്കും.

Post a Comment

0 Comments