Latest News
Loading...

മുത്തോലി പഞ്ചായത്തിലെ സ്നേഹദീപം വീട് ആശീർവാദകർമ്മം നടന്നു

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കല്ലിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള ഏഴാം സ്നേഹ വീടിൻറെ നിർമ്മാണം മുത്തോലി പഞ്ചായത്തിലെ നെയ്യൂർ വാർഡിൽ പൂർത്തീകരിച്ചിരിക്കുകയാണ്. മുൻ ധനകാര്യ മന്ത്രി കെ എം മാണിയുടെ ഓർമ്മയ്ക്കായി നിർമ്മിച്ചിരിക്കുന്ന സ്നേഹദീപം പദ്ധതി പ്രകാരമുള്ള മുത്തോലി പഞ്ചായത്തിലെ ആദ്യ വീടിൻറെ താക്കോൽദാനവും വെഞ്ചിരിപ്പും  ഉച്ച കഴിഞ്ഞ് പാലാ രൂപതയുടെ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. യോഗത്തിൽ മുൻ ജില്ലാ കലക്ടർ എംപി ജോസഫ് അധ്യക്ഷത വഹിച്ചു. മാണി സി കപ്പൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.മുത്തോലി പള്ളി വികാരി ഫാദർ എമ്മാനുവൽ കൊട്ടാരത്തിൽ ആമുഖ പ്രഭാഷണം നടത്തി

  സ്നേഹദീപം പദ്ധതിയുടെ പ്രവർത്തനങ്ങൾ മുത്തോലി പഞ്ചായത്തിൽ ആരംഭിച്ചിട്ട് രണ്ടുമാസം പൂർത്തിയാവുകയാണ്.മുത്തോലി പഞ്ചായത്ത് നിവാസികളായ 100 മനസ്സുകൾ ഒരു മാസം 1000 രൂപ വീതം 12 മാസത്തേക്ക് നൽകുന്നതിന് രംഗത്ത് വരികയും ഇതിനോടകം ഈ പദ്ധതി പണം നിക്ഷേപിക്കുകയും ചെയ്തു.100 പേർ സ്നേഹദീപം സൊസൈറ്റിയുടെ പേരിൽ കാനറാ ബാങ്ക് മുത്തോലി ശാഖയിൽ നിക്ഷേപിച്ച തുകയും,ഫാദർ ഡേവിഡ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ 50000 രൂപയും ചേർത്ത് നാല് ലക്ഷം രൂപയ്ക്കാണ് സ്നേഹ വീടിൻറെ നിർമ്മാണം പൂർത്തീകരിച്ചത്.കൂടാതെ ഒരു അഭ്യുദയകാംക്ഷി സ്നേഹവീട് നിർമ്മിക്കുന്നതിനുള്ള നാലുലക്ഷം രൂപ നൽകുന്നതിന് സന്നദ്ധ അറിയിക്കുകയും ചെയ്തു.   ഒരു വർഷക്കാലം  കൊണ്ട്12 സ്നേഹ ഭവനങ്ങൾ ഏറ്റവും അർഹരായ 12 കുടുംബങ്ങൾക്ക് നൽകണമെന്നാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.പഞ്ചായത്തിന്റെ ഭവന പദ്ധതിയിൽ വീട് ലഭിക്കാത്തവർ, മാരക രോഗമുള്ളവർ, വിധവകൾ,ഒരു വീട്ടിൽ കൂലിവേലിയിൽ നിന്നുപോലും ഒന്നിൽ കൂടുതൽ ആളുകൾക്ക് വരുമാനം ഇല്ലാത്ത കുടുംബങ്ങൾ , ഏറ്റവും മോശമായ വീടുകൾ ഉള്ള കുടുംബം, തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്നേഹദീപം പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.

രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ഏറ്റവും അർഹതപ്പെട്ടയാൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത് സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി ആണ് .ഓരോ വീടിന്റെയും നിർമ്മാണത്തിന് അഞ്ചുപേരുടെ സബ് കമ്മിറ്റി രൂപീകരിക്കുന്നതും സബ് കമ്മിറ്റിയുടെയും സ്നേഹദീപം സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് വീട് നിർമ്മാണം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കലിന്റെ  നേതൃത്വത്തിൽ 2021 ഡിസംബറിൽ ആരംഭിച്ച സ്നേഹദീപം ഭവന പദ്ധതി കഴിഞ്ഞ ഏഴുമാസം കൊണ്ട് ഏഴു വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുകയും എട്ടാമത് വീടിൻറെ നിർമ്മാണം ഇപ്പോൾ കൊഴുവനാൽ പഞ്ചായത്തിൽ വരികയുമാണ്.

മുത്തോലി സ്നേഹദീപം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി ജോസ് മോൻ മുണ്ടക്കൽ,പ്രസിഡണ്ട് സന്തോഷ് കാവുകാട്ട്,സെക്രട്ടറി കെ. എസ് . മാത്യു കേളപ്പനാൽ,ട്രഷറർ സോജൻ വാരപ്പറമ്പിൽ ,ചെയർമാനും,ഗ്രാമപഞ്ചായത്ത് മെമ്പറും ആയ ഫിലോമിന ഫിലിപ്പ് അമ്പലത്തു മുണ്ടേക്കൽ,കൺവീനർ റെജി തലക്കുളം,അംഗങ്ങളായ അഡ്വക്കേറ്റ് അനിൽ മാധവപള്ളി,തോമസ് കോഴിപ്പുറം തുടങ്ങിയവർ പങ്കെടുത്തു.





Post a Comment

0 Comments