Latest News
Loading...

ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.

ഉഴവൂർ ഒ.എൽ എൽ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കും പൊതുജനങ്ങൾക്കുമായ് കോളേജ് ജംഗ്ഷനിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.


പ്ലാസ്റ്റിക് പുനരുപയോഗ അവബോധം വളർത്തുക, പ്ലാസ്റ്റിക് മാലിന്യം നാട്ടിൽ കുറയ്ക്കുക, പ്ലാസ്റ്റിക് വലിച്ചെറിയുന്ന സംസ്കാരം ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് SPC ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്.


ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ജോണിസ് പി സ്റ്റീഫൻ ഉത്ഘാടനം നടത്തിയ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ സാബു മാത്യു കുറവിലങ്ങാട് സ്റ്റേഷൻ ASI ശ്രീ ജയിസൺ ശ്രിമതി ബിന്ദു അധ്യാപകരായ സജോ സൈമൺ റോസ് മേരി എന്നിവർ പങ്കെടുത്തു. 

പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയാതെ ഉത്തരവാദിത്തതോടെ ഉപയോഗിക്കാൻ കുട്ടികൾക്ക് ബോട്ടിലെ ബൂത്ത്‌ പ്രയോജനപ്പെടും എന്ന് പ്രസിഡന്റ്‌ അഭിപ്രായപെട്ടു.





Post a Comment

0 Comments