Latest News
Loading...

മുൻ കൗൺസിലർ ജോയി മരുതോലിൽ നിര്യാതനായി.

പാലാ മുനിസിപ്പാലിറ്റി മുൻ കൗൺസിലർ ജോയി മരുതോലിൽ നിര്യാതനായി. നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ , പാലാ രൂപത പാസ്റ്ററൽ കൗൺസിൽ അംഗം ,പാലാ ളാലം പുത്തൻപള്ളി ട്രസ്റ്റി , ടൗൺ കുരിശുപള്ളി ട്രസ്റ്റി , കേരള കോൺഗ്രസ്സ് എം മണ്ഡലം സെക്രട്ടറി തുടങ്ങി വിവിധ മത സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചു. ഒരു നല്ല മാതൃകാ കർഷകൻ കൂടിയായിരുന്നു ജോയി മരുതോലിൽ .സംസ്ക്കാരം നാളെ ( 04/07/2022) പാലാ പുത്തൻ പള്ളി (സെന്റ് ജോർജ് ) പള്ളിയിൽ ഉച്ച കഴിഞ്ഞ് 3 മണിയ്ക്ക് നടക്കും. 


കേരള കോൺഗ്രസ് നേതാവും മുൻ പാലാ നഗരസഭാ കൗൺസിലറുമായിരുന്ന ജോയി മരുതോലിയുടെ നിര്യാണത്തിൽ കേരള കോൺ (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ടോബിൻ' കെ.അലക്സിൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കെ.മാണി എം.പി., . ആൻ്റോ പടിഞ്ഞാറേക്കര ,ഫിലിപ്പ് കുഴികുളം, ബിജു പാലൂപടവിൽ, ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു. തോമസ് ചാഴികാടൻ എം.പിയും അനുശോചനം അറിയിച്ചു.




Post a Comment

0 Comments