Latest News
Loading...

അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വി.അൽഫോൻസാമ്മയുടെ തിരുന്നാൾ

ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ വി.അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിച്ചു. പ്രധാന തിരുനാൾ ദിനമായ ഇന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമ്മികത്വത്തിൽ റാസ കുർബാന നടന്നു. തുടർന്ന് നടന്ന തിരുനാൾ പ്രദക്ഷിണത്തിലും ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

.

പ്രധാന തിരുന്നാൾ ദിനമായ ഇന്ന് രാവിലെ മുതൽ തന്നെ വി.അൽഫോൻസാമ്മയുടെ മാധ്യസ്ഥം തേടി ദൂരദേശങ്ങളിൽ നിന്നും വിശ്വാസികൾ ഭരണങ്ങാനത്തേക്ക് എത്തിയിരുന്നു. രാവിലെ 7 ന്ന് നേർച്ചയപ്പം വെഞ്ചരിപ്പ് നടന്നു. നേർച്ച കാഴ്ചകളർപ്പിക്കാൻ കബറിടത്തുങ്കലും ഭക്തജന തിരക്ക് അനുഭവപെട്ടു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ റാസ കുർബാന നടന്നു. തുടർന് നടന്ന തിരുന്നാൾ പ്രദക്ഷിണത്തിലും ആയിരങ്ങൾ പങ്കാളികളായി .തീർത്ഥാടന കേന്ദ്രത്തിൽ രാവിലെ മുതൽ വി.കുർബാനയും നടന്നു.






Post a Comment

0 Comments