Latest News
Loading...

കേരളത്തിലെ ക്രമസമാധാനം തകർന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: കേരളത്തിലെ ക്രമസമാധാനം തകർന്നു എന്നതിന്റെ പ്രകടമായ തെളിവാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് പോലും സ്വതന്ത്രമായി പ്രവർത്തിക്കുവാൻ ഉള്ള അവകാശം നിഷേധിച്ചിരിക്കുന്നതെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം കേരളത്തിലെ സി.പി.എമ്മിന് മാത്രമാണെന്നും കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാവും എം.പിയും ആയ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർക്കുവാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചിരിക്കുന്നത് പിണറായി വിജയനെതിരെ ഉണ്ടായിരിക്കുന്ന സമരങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ആണെന്നു അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് കോടതിക്ക് മുന്നിൽ നടത്തിയ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്
ജൂലൈ രണ്ടാം തീയതി രാവിലെ 10 മണിക്ക് തിരുനക്കര മൈതാനത്തു നിന്നും ആയിരങ്ങൾ പങ്കെടുക്കുന്ന കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

സമരത്തിന്റെ ഭാഗമായി ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ജില്ലയിലെ നിയോജകമണ്ഡലം യു.ഡി.എഫ് നേതൃയോഗവും തുടർന്ന് മണ്ഡലം യോഗങ്ങളും ചേരാൻ തീരുമാനിച്ചു.



യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡിസിസി പ്രസിഡന്റുമായ കുര്യൻ ജോയി , യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ ,ഡി സി കെ സംസ്ഥാന പ്രസിഡൻറ് സലിം പി മാത്യു, വി ജെ ലാലി, കുഞ്ഞ് ഇല്ലം പള്ളി, പി. എസ് രഘുറാം , പി എം സലിം,പി എസ് അരുൺ , തബി ചന്ദ്രൻ , കെ.എ. പീറ്റർ , കെ റ്റി ജോസഫ് , ജി ഗോപകുമാർ , സാജു എം ഫിലിപ്പ്, മോഹൻ കെ.നായർ , മാത്തുക്കുട്ടി പ്ലാത്താനം,കുര്യൻ പി കുര്യൻ, സിബി കൊല്ലാട്, പി എം നൗഷാദ്, ഫറൂക്ക്, ജോയി ചെട്ടിശ്ശേരി, അസീസ് കുമാരനല്ലൂർ,കെ വി ഭാസി , കെ.എഅബ്ദുൾ നാസർ തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments