Latest News
Loading...

പോലീസിനെ ആക്രമിച്ച് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

പോലീസിനെ ആക്രമിച്ച് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ . പാലാ തോടനാൽ കദളിക്കാട്ടിൽ തോമസ് കുര്യൻ (49) ആണ് പിടിയിലായത്. ഒളിവിൽ പോയ പ്രതിയെ എറണകുളം പാലാരിവട്ടത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. 

 കഴിഞ്ഞദിവസം രാത്രിയിൽ പൊലീസ് എമർജൻസി നമ്പറായ 112 നിന്നും വിളിച്ചറിയിച്ച പ്രശ്നബാധിതരുടെ അടുത്തേക്ക് അന്വേഷണത്തിനായി പോയ പോലീസ് ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത് . രാത്രിയിൽ തന്റെ വീട്ടിൽ മദ്യപിച്ച് രണ്ട് വ്യക്തികൾ ബഹളം വെക്കുന്നു എന്നുപറഞ്ഞ് ഒരു പെൺകുട്ടി പോലീസിന്റെ ഹെൽപ്പ് ലൈൻ ആയ 112 ലേക്ക് വിളിക്കുകയായിരുന്നു. ഉടൻതന്നെ പാലാ പോലീസിലെ നൈറ്റ് ഓഫീസറും പാർട്ടിയും സംഭവസ്ഥലത്ത് എത്തുകയും അവിടെനിന്ന് മദ്യലഹരിയിൽ ഉണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
 

ഇവരെ വാഹനത്തിൽ കയറ്റുമ്പോൾ യാതൊരു പ്രകോപനവും കൂടാതെ തോമസ് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം വീട്ടിലെ സ്ത്രീകളുടെ സംരക്ഷണത്തിൽ അവിടെനിന്നും മുങ്ങിയ പ്രതിയെ പാലാ ASP നിതിൻ രാജിന്റെ നിർദ്ദേശാനുസരണം പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു നിരീക്ഷിച്ചു വരികയായിരുന്നു മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റുപല ഫോണുകളിൽ നിന്നുമാണ് വിളിച്ചിരുന്നത് . ഇത് മനസ്സിലാക്കി സൈബർസെല്ലിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എറണാകുളത്ത് പാലാരിവട്ടത്ത് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 


പാലാ പോലീസ് സ്റ്റേഷനിലും കോട്ടയത്തിന്റെ വിവിധ സ്റ്റേഷനുകളിലും നിരവധി അടിപിടി, കൊലപാതക ശ്രമം, പോലീസുകാരെ തല്ലിയ കേസ് ഉൾപ്പെടെ ശിക്ഷിക്കപ്പെട്ടയാളാണ് തോമസ് . പാലാ പോലീസ് IPSHO തോംസൺ K P യുടെ നിർദ്ദേശത്തിൽ എസ് ഐ അഭിലാഷ് M D യുടെ നേതൃത്വത്തിൽ SCPO ജസ്റ്റിൻ CPO രഞ്ജിത്ത് , സുമീഷ് മാക്മില്ലൻ, ജോഷി, ശ്രീജേഷ്, എന്നിവർ ചേർന്നാണ് എറണാകുളത്തുള്ള പാലാരിവട്ട ത്തിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments