Latest News
Loading...

കൊട്ടാരമറ്റത്ത് വാഹനാപകടങ്ങൾ പതിവാകുന്നു

 പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അധികൃതരുടെ അനാസ്ഥ മൂലം കൊട്ടാരമറ്റത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു. കൊട്ടാരമറ്റത്തുള്ള ആക്സിസ് ബാങ്ക് കെട്ടിടത്തിലേയ്ക്കു ഇന്നോവാ കാർ തിരിക്കുന്നതിനിടെ പിന്നാലെ വന്ന കാർ മുന്നോട്ടു എടുത്തപ്പോൾ എതിർ ദിശയിൽ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. 

പൊതുമരാമത്ത് വകുപ്പ് ഈ ഭാഗത്ത് അശാസ്ത്രീത്രീയമായി നിർമ്മിച്ച നടപ്പാതയാണ് അപകടകാരണം. ഈ ഭാഗത്ത് മാത്രം വളരെ ഉയരത്തിൽ നടപ്പാത നിർമ്മിച്ചിരിക്കുകയാണ്. കെട്ടിടത്തിലേക്ക് കയറാൻ കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നു പോകാനുള്ള സ്ഥലം മാത്രമാണ് ഫുട്പാത്തിൽ നൽകിയിട്ടുള്ളൂ. വാഹനങ്ങൾ നേരെ വന്നു കയറിയാൽ ഫുട്പാത്തിൻ്റെ സൈഡിൽ ഇടിച്ചു കേടുപാടുകൾ സംഭവിക്കും. പരിചയമില്ലാത്തവർ വരുമ്പോൾ  ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്. ഇങ്ങനെ പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ആളുകൾക്കു സംഭവിക്കുന്നത്. 

ഈ ഭാഗത്ത് പൊതുമരാമത്ത് നിരത്ത് വിഭാഗം തോന്നിയപോലെയാണ് ഫുട്പാത്ത് നിർമ്മിച്ചിരിക്കുന്നത്. 
ആക്സിസ് ബാങ്ക് കെട്ടിടത്തിൽ നിന്നും വാഹനങ്ങൾ തിരിച്ചിറക്കുമ്പോഴും അപകടങ്ങൾ നിത്യമാണ്. വാഹനത്തിൻ്റെ അടി തട്ടിയാണ് അപകടം ഉണ്ടാകുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കു ഇതു സംബന്ധിച്ചു പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.




Post a Comment

0 Comments