Latest News
Loading...

കോടതിവരാന്തയില്‍ പോലും, അഭിഭാഷകയ്ക്ക് പോലും രക്ഷയില്ല.

കോടതി വരാന്തയില്‍ വനിതാ അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയ 2 പേരെ  പാലാ പോലീസ് പിടികൂടി. പാലാ ജുഡീഷ്യല്‍ കോംപ്ലക്‌സിന്റെ ഇടനാഴിയില്‍ ഇന്നുച്ചയ്ക്കായിരുന്നു സംഭവം. സംഭവത്തില്‍ മോനിപ്പള്ളി കുറിച്ചിത്താനം നെല്ലിക്കതോട്ടിയില്‍ എബിന്‍ വര്‍ഗീസ്, മരങ്ങാട്ടുപിള്ളി കോഴിക്കൊമ്പ് നീര്‍വെട്ടിക്കല്‍ ഹരികൃഷ്ണണ്‍ എന്നിവരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. 


വരാന്തയിലൂടെ നടന്നുപോവുകയായിരുന്ന വനിതാ അഭിഭാഷകയെ അപമാനിച്ചു എന്നാണ് പരാതി.  അഭിഭാഷകയോട് അപരമര്യാദയായി സംസാരിക്കുകയും അംഗവിക്ഷേപം നടത്തുകയുമായിരുന്നു ഇരുവരും. മറ്റ് അഭിഭാഷകര്‍ ചേര്‍ന്ന് ഒരാളെ പിടിച്ചു നിര്‍ത്തിയപ്പോള്‍ രണ്ടാമന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പോലീസ് പിന്നീട് പിടികൂടി. പാലാ എസ്എച്ചഒ കെപി ടോംസന്‍രെ നേതൃത്വത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. 

Post a Comment

0 Comments