Latest News
Loading...

കൗണ്‍സിലര്‍മാര്‍ കറുപ്പണിഞ്ഞ് പ്രതിഷേധിച്ചു.


പാലാ: നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതി കീഴ്വഴക്കങ്ങള്‍ ലംഘിച്ച് നഗരസഭാ ഭരണകൂടം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതില്‍ പ്രതിഷേധിച്ച് കറുപ്പണിഞ്ഞ് യു.ഡി എഫ് അംഗങ്ങള്‍ യോഗത്തിനെത്തി.

പ്രതിപക്ഷവുമായി കൂടിയാലോചന ഇല്ലാതെ ഏകപക്ഷീയമായി ഭരണപക്ഷം വാര്‍ഷിക പദ്ധതി തയ്യാറാക്കുകയാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.  
പ്ലാന്‍ ഫണ്ട്,  വികസന ഫണ്ട്,  മെയിന്റനന്‍സ് റോഡ് ഫണ്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിപക്ഷത്തെ പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള ഏകപക്ഷീയ സമീപനം അംഗീകരിച്ചു കൊടുക്കാന്‍ ആവില്ല എന്ന് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി ചൂണ്ടിക്കാട്ടി. 



അമ്പേ പരാജയം ആയ മാലിന്യസംസ്‌കരണ പദ്ധതികളുടെ പേരില്‍ പാലാ മുനിസിപ്പാലിറ്റി 23 ലക്ഷം രൂപ പിഴ അടയ്ക്കണം എന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ഭരണകൂടത്തിന്റെ കഴിവുകേടിന് ഏറ്റവും ആനുകാലികമായ ഉദാഹരണമാണ്.




പ്രതിപക്ഷ അംഗങ്ങള്‍ക്ക് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിന് ഉള്ള അവസരം പോലും നിഷേധിക്കുന്ന ചെയര്‍മാന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
 
കൗണ്‍സിലര്‍മാരായ പ്രൊഫ. സതീശ് ചൊള്ളാനി, ജോസ് എടേട്ട്, പ്രിന്‍സ് വി.സി, ജിമ്മി ജോസഫ്, സിജി ടോണി തോട്ടത്തില്‍, ലിസിക്കുട്ടി മാത്യു, ലിജി ബിജു എന്നിവര്‍ കറുപ്പണിഞ്ഞ് പ്രതിഷേധിച്ചു.




Post a Comment

0 Comments