Latest News
Loading...

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 വിഷൻ കെയർ  ഐ ക്ലിനിക് ഒപ്പിക്കൽസ് കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് എസ്എഫ്ഐ പൂഞ്ഞാർ ഏരിയ  കമ്മിറ്റിയും കൊച്ചിൻ ഐ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്രചികിത്സാ ക്യാമ്പ്  ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ചു. എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി  മെൽബിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. 

എസ്എഫ്ഐ ഏരിയ പ്രസിഡന്റ്  സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയാ സെക്രട്ടറി  നന്ദു സ്വാഗതമാശംസിച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം  റാഫി, ബാലസംഘം ഏരിയാ സെക്രട്ടറി ശ്രീജിത്ത്‌, നന്ദു ആകാശ്  മാത്തുക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments