Latest News
Loading...

ജീവൻ രക്ഷാസമിതിയുടെ ലീഡേഴ്‌സ് മീറ്റിംഗ് നടത്തി

കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ജീവൻ രക്ഷ സമിതികൾ രൂപീകരിക്കണമെ ന്ന് ഫാ. ജോർജ് പാറേക്കുന്നേൽ . പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ജീവൻ രക്ഷാസമിതിയുടെ ലീഡേഴ്‌സ് മീറ്റിംഗിൽ സംസാരിക്കാവേയാണ് ഫാ. ജോർജ് പാറേക്കുന്നേൽ ഇക്കാര്യം പറഞ്ഞത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലുള്ള പതിനാലാം വാർഡിലെ  അനീഷ് ചെങ്ങാനാട്ട് എന്ന യുവാവിന്റെ കിഡ്‌നി മാറ്റിവെക്കുന്നതിനുള്ള ധസമാഹാരണത്തിന്റെ അവസാന മീറ്റിംംഗിൽ സംസാരക്കുകയായിരുന്നു അദ്ദേഹം.  ...2022 ജൂൺ 5 നാണ് പ്രസ്തുത ധന സമാഹരണം



2018 ലാണ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ അടിവാരത്തുള്ള കോലോത്ത് അലൻ ജോർജുക്കുട്ടി എന്ന 10 വയസുകാരന്റെ കിഡ്‌നി മാറ്റിവെക്കുന്നതിനുവേണ്ടിയാണ് ചങ്ങനാശ്ശേരി ആസ്ഥാനമായുള്ള ബഹു. സെബാസ്റ്റ്യൻ പുന്നശ്ശേരിയച്ചന്റെ നേതൃത്വത്തിൽ ജീവൻ രക്ഷാ സമിതി തുടങ്ങിയത്. അന്ന് മുതൽ പിന്നീട് രണ്ടാമത്തെ തവണയാണ് ഈ സമിതിയോടൊപ്പം പഞ്ചായത്ത്‌ ഒന്നാകെ ഒരുമിക്കുന്നത്. രണ്ടാമത്തെ പ്രാവശ്യം മൂന്നു പേരുടെ ചികിത്സക്കാണ് ധനസമാഹരണം നടത്തിയത്. അന്ന് കുന്നോന്നിയിലുള്ള രണ്ടുപേർക്കും അടിവാരത്തുള്ള ഒരാൾക്കും വേണ്ടിയായിരുന്നു പിരിവ്. ഒരാളുടെ കരൾ മാറ്റിവെക്കുന്നതിനും മറ്റു രണ്ടുപേരുടെ കിഡ്‌നി മാറ്റിവെക്കുന്നതിനും വേണ്ടി അന്ന് (2019) 23 ലക്ഷത്തോളം രൂപ സമാഹരിക്കുവാൻ ഈ സമിതിക്ക് കഴിഞ്ഞിട്ടുണ്ട് . അനീഷിന് വേണ്ടി 500 രൂപയെങ്കിലും അല്പം കൂടെ കഴിവുള്ളവർ ആകമഴിഞ്ഞും ഈ ഉദ്യമത്തിൽ പങ്കാളിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഡേഴ്‌സ് മീറ്റിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു..


പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉത്ഘാടനം ചെയ്ത യോഗത്തിൽ പൂഞ്ഞാർ ചെറുപുഷ്പാശ്രമ പ്രിയോർ ചാണ്ടി കിഴക്കയിൽ അനുഗ്രഹപ്രഭാഷണവും അനീഷിന്റെ വാർഡ് മെമ്പർ അനിൽകുമാർ സ്വാഗതവും st ആന്റണിസ് സ്കൂൾ ടീച്ചറും സമിതിയുടെ ജനറൽ കൺവീനവർ കൂടിയായ ബൈജു ജേക്കബ് സാർ പിരിവിനു വേണ്ട നിർദേശങ്ങളും നൽകുകയും ജോയിന്റ് കൺവീനവർ ദേവസ്യാച്ചൻ വാണിയപ്പുര നന്ദിയും പറഞ്ഞു യോഗം അവസാനിച്ചു....2022 ജൂൺ 5 ന് ആണ് പൊതുപിരിവ് 

Post a Comment

0 Comments