Latest News
Loading...

കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

ജൂണ്‍ 1ന് ഈരാറ്റുപേട്ടയില്‍ നിന്നും മീനച്ചിലാറ്റില്‍ കാണാതായ വൃദ്ധയുടെ മൃതദേഹം കിലോമീറ്റുകള്‍ അകലെ കിടങ്ങൂരില്‍ കണ്ടെത്തി. കിടങ്ങൂര്‍ പാലത്തിന് അടിയിലെ മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 


ഈരാറ്റുപേട്ട തടിക്കപറമ്പില്‍ നസീബയെയാണ് ജൂണ്‍ 1ന് വൈകിട്ട് മുതല്‍ മീനച്ചിലാറ്റില്‍ കാണാതായത്. കോട്ടയത്ത് നിന്നെത്തിയ സ്‌കൂബ ടീമും നന്‍മക്കൂട്ടം പ്രവര്‍ത്തകരും നാട്ടുകാരും അടക്കം 3 ദിവസത്തോളം തെരച്ചില്‍ നടത്തിയ ശേഷം തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. 


കിടങ്ങൂര്‍ പോലീസും ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ നന്‍മക്കൂട്ടം പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. 

Post a Comment

0 Comments