Latest News
Loading...

ജി.വി.എച്ച് എസ്. തിടനാട് പ്രവേശനോത്സവ പരിപാടികൾ

തിടനാട് ഗവ.വി.എച്ച് എസ്.എസിൽ വിപുലമായ  പ്രവേശനോത്സവ പരിപാടികൾ  നടന്നു. പിടിഎ പ്രസിഡൻറ് സന്തോഷ് പി ആർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ  ഷോൺ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് ജോർജ് വെള്ളു ക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെറിൻ പെരുമാo കുന്നേൽ, വാർഡ് മെമ്പർ സന്ധ്യ ശിവകുമാർ ,തിടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് തോമസ് വടകര, സ്കൂൾ എച്ച് എം. മേഴ്സി ജോർജ്  പ്രിൻസിപ്പൽ അനുപമ കെ.സി.    സിബി വി .പി , സുപ്രഭ ബിജു , സുരേഷ് കെ .പി ,    ശ്രീകാന്ത്  എം.എസ്  തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .


വിവിധ വ്യക്തികളും സംഘടനകളും നൽകിയ പഠനോപകരണങ്ങൾ  എച്ച്.എം. മേഴ്സി ജോർജ് ഏറ്റുവാങ്ങി.വർണ്ണ തൊപ്പികളും മധുരപലഹാരങ്ങളും നൽകി പുതിയ കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് വരവേറ്റു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു

Post a Comment

0 Comments