Latest News
Loading...

നാടിന്റെ നന്മകൾ അറിയുന്നവരായി വളരണം: മാണി സി കാപ്പൻ


പാലാ: കുഞ്ഞുങ്ങളെ നല്ല മനുഷ്യരായി രൂപപ്പെടുത്താൻ കഴിയുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥപൂർണമാകുന്നത് എന്നും അവർ നാടിന്റെ നന്മകൾ അറിഞ്ഞു വളരണമെന്നും മാണി സി കാപ്പൻ എം.എൽ.എ.


അളനാട് ഗവ.യു.പി.സ്കൂളിൽ 2022 - 23 വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ . സ്ക്കൂൾ ചരിത്ര ഡോക്യൂമെന്ററി പ്രകാശനവും യുറ്റ്യൂബ് അപ്‌ലോഡിങ്ങും എം.എൽ എ. നിർവഹിച്ചു.


ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ വേരനാനി അദ്ധ്യക്ഷനായി. റിട്ട. പ്രഫ. ഡോ. രാജു ഡി കൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അനുമോൾ മാത്യു, എത്സമ്മ ജോർജുകുട്ടി, എം.എൻ.സുകുമാരൻ നായർ മണക്കാട്ട്, സോമശേഖരൻ നായർ തച്ചേട്ട്, കെ.സി.ജോൺസൺ, സിമിലി മാത്യു, പി ടി എ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് കുന്നും പുറത്ത് എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments