Latest News
Loading...

പത്താംക്ളാസ് പരീക്ഷയിൽ സംസ്ഥാനത്ത് 99.26 ശതമാനം വിജയം

സംസ്ഥാനത്ത് പത്താംക്ളാസ് പരീക്ഷയിൽ സംസ്ഥാനത്ത് 99.26 ശതമാനം വിജയം. 426469 വിദ്യാർ ത്ഥികളാണ് പരീക്ഷയെഴുതിയത്. 423303 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞത വണ 99.47 ശതമാനമായിരുന്നു വിജയം. എല്ലാ വിഷയത്തിനും 44363 പേർ എപ്ലസ് നേടി. 125509 ആ യിരുന്നു കഴിഞ്ഞതവണ എല്ലാത്തിനും എപ്ലസ് നേടിയവർ.

വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല കണ്ണൂരാണ്. 99.76 ശതമാനം. കുറവ് വയനാട് ജില്ലയാണ്. 98.07%. ഏറ്റവും കൂടുതൽ വിജയികളുള്ള വിദ്യാഭ്യാസ ജില്ല പാലായാണ്. 99.94% കുറവ് ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയാണ് 97.95% മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ എപ്ലസ്-3024.

കോവിഡ് സാഹചര്യത്തിൽ ഫോക്കസ് ഏരിയ രീതി അവലംബിച്ചായിരുന്നു പരീക്ഷ. 70 ശതമാനം ചോദ്യം ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. 70 ക്യാമ്പുകളിലായിട്ടായിരുന്നു മൂല്യനിർണയം. 9762 അധ്യാപകരാണ് മൂല്യനിർണയം നടത്തിയത്. ഗ്രേസ് മാർക്ക് നല്കിയിട്ടില്ല. വൈകിട്ട് 4 മുതൽ വി ദ്യാർത്ഥികൾക്ക് ഫലം ഡൗൺലോഡ് ചെയ്യാം.




Post a Comment

0 Comments