Latest News
Loading...

പാലത്തിൽ അടിഞ്ഞ പാഴ് വസ്തുക്കൾ നീക്കം ചെയ്തു

പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ അമ്പലക്കടവ് പാലത്തിൽ  രാത്രി പെയ്ത മഴയിൽ വന്ന് അടിഞ്ഞ് കൂടിയ മര ശിഖരങ്ങളും പാഴ് വസ്തുക്കളും നീക്കം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ  നോബിളിൻ്റെ, സിപിഐഎം ലോക്കൽ സെക്രട്ടറി കെപി മധുകുമാറിന്റെയും നേതൃത്വത്തിൽ ഫയർ ഫോഴ്സ് ഉദ്രോഗസ്ഥരും സിപിഐഎം പ്രവർത്തകരും ചേർന്നാണ് പാഴ് വസ്തുക്കൾ നീക്കം ചെയ്തത്. 


വൻ തടികൾ അടക്കം ഒഴുക്കി വന്നു പാലത്തിൽ അടിഞ്ഞതിനാൽ വെള്ളം അടുത്തുള്ള പറമ്പിലാടക്കം കയറി പാലത്തിലെ ഗതാഗതം തടസ്സപെടുത്തിയിരുന്നു.

Post a Comment

0 Comments