Latest News
Loading...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

രണ്ട് വർഷമായി ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ കബളിപ്പിച്ച് മറ്റൊരു വിവാഹം ചെയ്ത യുവാവിനെ , യുവതിയുടെ പരാതിയിൽ അറസ്റ്റ് ചെയ്തു. പാലാ കത്രീഡ്രൽ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന അയർക്കുന്നം പഞ്ചായത്തിൽ തെക്കേ മഠത്തിൽ വീട്ടിൽ സോനു രാജനെ (29)യാണ് പാലാ എസ് എച്ച് ഒ കെ പി തോംസൺ അറസ്റ്റ് ചെയ്തത്.


2020 മുതൽ പ്രതിയും പരാതിക്കാരിയും ഭാര്യ ഭർത്താക്കന്മാരായി കത്രീഡൽ പള്ളിക്ക് പുറകു വശത്തായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു . പ്രതി പലപ്പോള്ളായി പരാതികാരിയുടെ കൈയിൽ നിന്നും മൂന്നു പവൻ അധികമായി സ്വർണാഭരണങ്ങളും അഞ്ച് ലക്ഷത്തിലധികം പണമായും കൈക്കലാക്കിയിരുന്നു.


 കഴിഞ്ഞ മാസം പതിനാലാം തീയതി സ്വന്തം വീടു വരെ പോയിട്ട് വരാം എന്ന് പറഞ്ഞ് പോയ സോനു തിരിച്ചു വരാതെ തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. ഈ സംഭവം അറിഞ്ഞ പരാതിക്കാരി പാലാ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Post a Comment

0 Comments