Latest News
Loading...

റീടാര്‍ ചെയ്ത വാഗമണ്‍ റോഡ് മഴയില്‍ തകര്‍ന്നു

ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയും റീടാര്‍ ചെയ്യുകയും ചെയ്ത ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ പത്താഴപ്പടി ഭാഗം കനത്ത മഴയില്‍ തകര്‍ന്നു. പ്രധാന റോഡില്‍ തന്നെ റോഡ് ടാറിംഗ് അടക്കം കുത്തിയൊലിച്ച് പോയ നിലയിലാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമായി. 



നാട്ടുകാരുടെയും യാത്രക്കാരുടെയും മുറവിളി ശക്തമായതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ടാറിംഗ് നടത്തിയത്. നിലവില്‍ ആനിയളപ്പ് വരെയാണ് റോഡ് പൂര്‍ണമായി ടാര്‍ ചെയ്തത്. ബാക്കി റോഡില്‍ ഒരുവശത്തെ ടാറിംഗ് മാത്രമെ പൂര്‍ത്തീകരിച്ചിട്ടുള്ളു. റോഡ് നിര്‍മാണവേളയില്‍ തന്നെ ടാറിംഗ് ഗുണനിലവാരം സംബന്ധിച്ച് നാട്ടുകാരും ജനപ്രതിനിധികളും ആക്ഷേപമുന്നയിച്ചിരുന്നു. 
എസ്റ്റിമേറ്റ് പ്രകാരം ഓട നിര്‍മാണവും നിശ്ചയിച്ചിട്ടുണ്ടെങ്കിലും ടാറിംഗ് ശേഷം പെയ്ത മഴയില്‍ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. മഴയ്ക്ക് ശേഷം ഓട നിര്‍മിച്ചാല്‍ റോഡ് ബാക്കി കാണുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം

Post a Comment

0 Comments