Latest News
Loading...

മൂന്നിലവിലെ ലൈഫ് പദ്ധതി തട്ടിപ്പ്. മറുപടിയുമായി ഭരണസമിതി

മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ നടന്ന ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയില്‍, മറുപടിയും വിശദീകരണവുമായി ഭരണസമിതി. അഴിമതിക്കാരനെ സംരക്ഷിക്കുന്നത് സര്‍ക്കാരും ഉദ്യോഗസ്ഥരുമാണെന്ന് അംഗങ്ങള്‍ പറഞ്ഞു. ഭരണസമിതിയുടെ പ്രസ്താവന ചുവടെ. 

മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ 2020 2021 വര്‍ഷത്തെ കണക്കുകളുടെ പരിശോധന കേരളസംസ്ഥാന ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്24-11-2021 മുതല്‍ 7-12-2021വരെ നടത്തുകയും  ഓഡിറ്റിന് വിധേയമാകതിനുവേണ്ടി  വര്‍ഷത്തെ ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ നിര്‍വഹണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടുകൊണ്ട് ഓഡിറ്റ് എന്‍ക്വയറി നോട്ടീസ് നല്‍കുകയുണ്ടായി. എന്നാല്‍ ഇത്  ഓഫീസില്‍ ഹാജരാക്കുകയോ ഓഫീസ് തുറക്കുകയോ ചെയ്യാത്തതിനാല്‍ മേല്‍ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട B D O -യെ രേഖാമൂലം അറിയിച്ചിട്ടുള്ളതാണ്. ആയതിന് മറുപടിയായി V E O ജോണ്‍സണ്‍ 22-12-2021 മുതല്‍ നാല് ദിവസത്തെ ക്യാഷ്വല്‍ ലീവില്‍ ആണെന്ന് B D O മറുപടി നല്‍കുകയും ചെയ്തു. ആയതുകൊണ്ടുതന്നെ ഹാജരാക്കേണ്ട ഫയലുകളും മറ്റും ലഭ്യമായില്ല. ഓഡിറ്റ്  സമാപിക്കുന്ന ദിവസം 7-12-2021 -ല്‍ നടത്തിയ ഓഡിറ്റ് എക്‌സിറ്റ്മീറ്റിംഗില്‍ പരിശോധന ഉദ്യോഗസ്ഥരില്‍ നിന്നും ലൈഫ് പദ്ധതിയില്‍ ചില പൊരുത്തപ്പെടായ്മ കണ്ടെത്തി.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അക്കൗണ്ടുള്ള ഗ്രാമീണ ബാങ്കില്‍ നിന്നും സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 15-12-2021 ല്‍ ഇത് ലഭിക്കുകയും ഇത് സംബന്ധിച്ച ആധികാരികത ഉറപ്പാക്കുന്നതിന് പഞ്ചായത്തിലെ ഉദ്യോഗസ്ഥനെ അയച്ച് 8-12-2021 ല്‍ നേരിട്ട് ബാങ്കില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമാവുകയും ചെയ്തു. ബാങ്ക്‌സ്റ്റേറ്റ് മെന്റെ പരിശോധിച്ചതില്‍ പദ്ധതി ഗുണഭോക്താക്കള്‍ അല്ലാത്ത ആളുകളുടെ അക്കൗണ്ടിലേക്ക് മാത്രമല്ല ഗ്രാമപഞ്ചായത്തിലെ തന്നെ MG. NRES AE -യുടെ അക്കൗണ്ടിലേക്കും വലിയ തുകകള്‍ പോയതായി ബോധ്യപ്പെടുകയും തന്മൂലം പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടതിനാല്‍ ടിയാന് എതിരായി കേസെടുക്കണമെന്ന് ഭരണസമിതി തീരുമാനിക്കുകയും മേലുകാവ് പോലീസ് സ്റ്റേഷന്‍ S H O ക്ക്24-12-2021-ല്‍കേസ് കൊടുക്കുകയും ചെയ്തു എന്നാല്‍ പോലീസ് അധികാരികള്‍ അന്വേഷണം നടത്തി എഫ് ഐ ആര്‍ ഇടുകയോ യാതൊന്നും ചെയ്തിട്ടില്ല.

ഓഡിറ്റ് എന്‍ക്വയറി നോട്ടീസ് റസിഡന്‍ഷ്യല്‍ അഡ്രസ്സില്‍ അയച്ചു കൊടുത്തതിന് 16-8-21-ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഫയലുകള്‍ മുഴുവന്‍ വീണ്ടെടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നശിച്ചുപോയി ഇരിക്കുന്നു എന്ന ഈരാറ്റുപേട്ട B D O  സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടാണ് ലഭിച്ചത്. B D O യുടെ ഓഫീസിലെ CLASS 4 ജീവനക്കാരനെ കൊണ്ടു പോലും അന്വേഷിക്കാതെയാണ് കൊള്ളക്കാരനായ V E O-യെ സംരക്ഷിക്കാന്‍ B D O  ഇപ്രകാരം റിപ്പോര്‍ട്ട് നല്‍കിയത്.
മേലുദ്യോഗസ്ഥരുമായുള്ള  അവിഹിത ബന്ധം മൂലം അവരില്‍ നിന്നും ഇടതുപക്ഷ സര്‍വീസ് സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയില സംഘടനാതലത്തിലും ജോണ്‍സന് സംരക്ഷണം കിട്ടിക്കൊണ്ടിരുന്നു എന്നുള്ളത് നഗ്‌നമായ യാഥാര്‍ത്ഥ്യമാണ്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതി പ്രതീക്ഷിച്ച് പ്രസിഡന്റിന്റെ വിമോചനാധികാരത്തില്‍ ടിയാനെ അന്വേഷണവിധേയമായി 27-12-2021 -ല്‍ടിയാനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ്‌ചെയ്യുകയും നടപടി പിന്നീട് ഭരണസമിതി ഐക്യകണ്‌ഠ്യേന അംഗീകരിക്കുകയും ചെയ്തു.

ചട്ടപ്രകാരം സസ്‌പെന്‍ഷന്‍ ഉത്തരവിന്റെ പകര്‍പ്പ്  B.D.O-ക്കുംപ്രോജക്റ്റ് ഡയറക്ടര്‍ക്കും അയച്ചുകൊടുത്തപ്പോഴാണ് മറ്റൊരു സത്യം മനസ്സിലായത്. 27-12-2021 മുതല്‍ സസ്‌പെന്റിലായ ജോണ്‍സണ്‍ നാല് ദിവസത്തെ ക്യാഷ്വല്‍ ലീവ് റദ്ദുചെയ്ത് 22-12-2021 മുതല്‍ ഒരു മാസത്തേക്ക് ആര്‍ജിതാവധിക്കായി അപേക്ഷ ചോദിച്ചു വാങ്ങി ലീവ് പാസാക്കിയത്. ഈ അഭ്യാസം കൊണ്ടു ഫലമില്ല എന്ന് പിന്നീടാണ് മേലുദ്യോഗസ്ഥന് മനസ്സിലായത്. ലീവില്‍ ഇരിക്കുന്ന ജീവനക്കാരന്‍ സസ്‌പെന്‍ഡ്‌ന് വിധേയമായാല്‍ ആ ദിവസം മുതല്‍ ടിയാന്റെ അവധി റദ്ദ് ചെയ്യപ്പെടും എന്നുള്ളതാണ് ചട്ടം. ഇതിന്റെയെല്ലാം അര്‍ത്ഥം കട്ടവന് കാവല്‍ നില്‍ക്കുക എന്നല്ലേ.?

വിശദമായ റിപ്പോര്‍ട്ടും പഞ്ചായത്ത് തീരുമാനവും നല്‍കിയിട്ടും ടിയാന്റെ പേരില്‍ യാതൊരു മേല്‍ നടപടികളും നാളിതുവരെ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് ചെയ്തിട്ടില്ല, യാതൊരു നടപടികളും ഉണ്ടായിട്ടില്ലാത്തതിനാല്‍ വിശദമായിടി വിഷയങ്ങള്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു ടിയാന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്നതിന് കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുക്കുകയും 28-12-2021 -ല്‍ വിജിലന്‍സ് ഡയറക്ടര്‍, DYSP എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. പക്ഷേ യാതൊരു അന്വേഷണമോ നടപടികളോ ഇതുവരെയും ഉണ്ടായിട്ടില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ജോണ്‍സന്റെ അടുത്ത ബന്ധുവായ പഞ്ചായത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ മുഖേന സര്‍ക്കാരിനെ സ്വാധീനിച്ചിട്ടുണ്ട്. ടിവിഷയം സംബന്ധിച്ച സ്‌പെഷ്യല്‍ ഓഡിറ്റ് പഞ്ചായത്തിന്റെ പ്രത്യേക ആവശ്യപ്രകാരം നടത്തിയിട്ടുണ്ട്ആയതിന്റെ റിപ്പോര്‍ട്ട് രാഷ്ട്രീയ ഉദ്യോഗസ്ഥ ഇടപെടല്‍മൂലം വെളിച്ചം കണ്ടിട്ടില്ല.

22-3-2022 -ല്‍മണര്‍കാട് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനം അധ്യക്ഷന്‍ മാരുടെ ഒരു അവലോകനയോഗം വകുപ്പ് മന്ത്രി ശ്രീ M.V ഗോവിന്ദന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്നു.മ ൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ തട്ടിപ്പുനടത്തിയ ഉദ്യോഗസ്ഥനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം 14 ജില്ലകളിലും അദ്ദേഹം നടത്തി. പക്ഷേ. അദ്ദേഹത്തിന് ആശയുണ്ട് പാര്‍ട്ടിക്കാര്‍ സമ്മതിക്കണ്ടേ.? ഉദ്യോഗസ്ഥന്‍ 1-4-2015 മുതല്‍ 31-3-2016 വരെയുള്ള കാലയളവില്‍ മേലുകാവ് ഗ്രാമപഞ്ചായത്തില്‍ നടത്തിയ 4059600 രൂപയുടെ യുടെ തട്ടിപ്പ് (ഓഡിറ്റ് തടസങ്ങളുടെ മേല്‍) നാളിതുവരെയും യാതൊരു നടപടികളും ഉണ്ടായിട്ടില്ലാത്തതിനാല്‍ എന്നുള്ളത് കേരളം ഭരിക്കുന്നത് C.P.M നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും അല്ലാതെ മൂന്നിലവിലെ ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് കാരും പ്രസിഡന്റുമാണോ.? ആരാണ് മറുപടി പറയേണ്ടത്.? കള്ളന് കാവലാര്.?

ഞങ്ങള്‍ക്ക് നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ട് ആയതുകൊണ്ടാണ് വിജിലന്‍സ് കോടതിയില്‍ CMP ഫയല്‍ ചെയ്തിട്ടുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് ആയാലും, മുഖ്യമന്ത്രിയോ, പ്രധാന മന്ത്രിയോ ആയാലും നിയമാനുസൃതം നിയമിച്ചിട്ടുള്ളതും സര്‍ക്കാര്‍ ശബളം പറ്റുന്നതുമായ ഉദ്യോഗസ്ഥരെ വിശ്വാസത്തില്‍ എടുത്താണ് ഭരണ നിര്‍വാഹണ മെഷിനറി പ്രവര്‍ത്തിക്കുന്നത്

Post a Comment

0 Comments