Latest News
Loading...

പനയ്ക്കപ്പാലം വലിയ മംഗലം കലുങ്ക് അപകടാവസ്ഥയിൽ


പാലാ ഈരാറ്റുപേട്ട റൂട്ടിൽ പനക്കപാലം ടൗണിന് സമീപം വലിയ മംഗലം കലുങ്കിൻ്റെ സൈഡ് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. കലുങ്കിൻ്റെ സംരക്ഷണഭിത്തിക്ക് തകർന്നതോടെ ഇത് വഴിയുയുള്ള യാത്രയും അപകടകരമായി. വീപ്പയിൽ റിബൺ കെട്ടി തല്ക്കാലിക അപകട മുന്നറിയിപ് നൽകിയിരിക്കുകയാണിപ്പോൾ.

കഴിഞ്ഞ രാത്രിയാണ് കലുങ്കിനോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞത്. സംരക്ഷണഭിത്തി ഇടിഞ്ഞതോടെ വാഹനങ്ങൾ സൈഡ് ചേർക്കുമ്പോൾ തോട്ടിലേക്ക് വീഴാനുള സാധ്യതയാണുള്ളത് . വലിയമംഗലം തോട്ടിലേക്ക് വാഹനങ്ങൾ വീണ് അപകടങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. വീപ്പയിൽ റിബൺ കെട്ടി ഇടിഞ്ഞ ഭാഗം ചേർന്നുള്ള യാത്ര താല്ക്കാലികമായി തടഞ്ഞിരിക്കുകയാണ്.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലാണ് സൈഡ് തകർന്നത്. കോൺക്രീറ്റ് തെളിഞ്ഞ് കാണാവുന്ന നിലയിലാണിപ്പോൾ. കലുങ്കിനോട് ചേർന് സ്ഥാപിച്ചിരുന്ന ടെലഫോൺ കേബിളുകളും തകർന്നു .

 ഇപ്പോൾ ഭിത്തി തകർന്ന ഭാഗത്തു കൂടി മുൻപ് കാർ തോട്ടിലേക്ക് വീണ് യാത്രക്കാരന് പരിക്കേറ്റിരുന്നു. കലുങ്കിൻ്റെ മറുവശത്തുകൂടി സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞും ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇടിഞ്ഞ ഭാഗം കെട്ടിയെടുത്ത് സംരക്ഷ ഭിത്തി നിർമ്മിച്ചാൽ അപകട സാധ്യത ഒഴിവാക്കാൻ കഴിയും.

Post a Comment

0 Comments