Latest News
Loading...

പെയ്തത് കനത്ത മഴ ; മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നു


രാത്രിയിൽ  മീനച്ചിൽ താലൂക്കിലെ വിവിധ മേഖലകളിൽ പെയ്ത കനത്ത മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നു. മീനച്ചിലാറ്റിൽ വിവിധഭാഗങ്ങളിൽ പത്തടിയോളം ആണ് വെള്ളം ഉയർന്നത്. വെള്ളം കലങ്ങിമറിഞ്ഞു ഒഴുകിയെത്തിയത് ഉരുൾപൊട്ടൽ ഉണ്ടായെന്ന സംശയത്തിനും ഇടയാക്കി.


അതേസമയം വാഗമൺ മേഖലയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. വാഗമൺ മിത്രനികേതനിലെ റെയിൻ ഗേജിൽ 149 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. വാഗമൺ മലനിരകളിൽ നിന്നുള്ള വെള്ളം കൂടി ഒഴുകിയെത്തിയതാണ് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരാൻ കാരണമായത്. ഈരാറ്റുപേട്ടയിൽ വടക്കേക്കര ആറ്റിൽ ശക്തമായ ഒഴുക്ക് നിലനിൽക്കുന്നുണ്ട്.
മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അതേസമയം വാഗമൺ റോഡിൽ പലയിടത്തും കല്ലുകൾ അടർന്ന് റോഡിലേക്ക് വീണിട്ടുണ്ട്.

Post a Comment

0 Comments