Latest News
Loading...

ആഹാര സുരക്ഷയിൽ വിട്ടുവീഴ്ചയില്ല. പാലാ നഗരസഭ

പാലാ നഗര മേഖലയിൽ പ്രർത്തിക്കുന്ന എല്ലാ ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾക്കും ഗുണമേന്മയും ശുചിത്വവും ഉറപ്പു വരുത്തുവാൻ കർശന നടപടികളും പരിശോധനകളും സ്വീകരിക്കുവാൻ നഗരസഭയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ശുചിത്വ സർട്ടിഫിക്കറ്റും ഹെൽത്ത് കാർഡും ആവശ്യമായ ലൈസൻന്നുകളും ഇല്ലാത്ത എല്ലാ സ്ഥാപനങ്ങൾക്കും വിതരണ കേന്ദ്രങ്ങൾക്കും എതിരെ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നടപടികളാണ് ഉണ്ടാവുക എന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു. 

ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്യുന്നവർക്കും വിതരണം ചെയ്യുന്നവർക്കും വ്യക്തി ശുചിത്വം അതാതു സ്ഥാപനങ്ങൾ ഉറപ്പു വരുത്തണം. ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിക്കപ്പെട്ടതാണോ എന്നും ഉറപ്പുവരുത്തണം. പഴകിയ ഭക്ഷ്യവസ്തു വിതരണവും രാസവസ്തുക്കൾ ചേർത്തവയും വിൽപനയ്ക്കും വിതരണത്തിനും അനുവദിക്കില്ല. ഓടകളിലേക്ക് മലിനജലവും ഭക്ഷ്യവസ്തുക്കളും തുറന്നു വിടുന്നവർക്കെതിരെയും നടപടി ഉണ്ടാവും.കേരള പൊതുജനാരോഗ്യ ഓർഡിനൻസ് പ്രകാരം പിഴ ഉൾപ്പെടെ ചുമത്തി നിയമ നടപടികളും ഉണ്ടാകുമെന്ന് ചെയർമാൻ അറിയിച്ചു. 


ഹെൽത്ത് കേരളയുടെ ഭാഗമായി നഗരസഭാ ആരോഗ്യ വിഭാഗം, ഭക്ഷ്യ സുരക്ഷാ വകുപ്പ് ,ആരോഗ്യ വകുപ്പ് അധികതരുടെ നേതൃത്വത്തിൽ മത്സ്യ മാംസ അറവുശാലകൾ, തട്ടുകടകൾ, ഹോട്ടലുകൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ എന്നിവിടങ്ങളിൽ തുടർ പരിശോധനകൾ സർക്കാർ ഉത്തരവു പ്രകാരം നടത്തുവാൻ യോഗം തീരുമാനിച്ചു.യോഗത്തിൽ വൈസ് ചെയർമാൻ സിജി പ്രസാദ്, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ, സെക്രട്ടറി ജൂഹി മരിയ ടോം ,നഗര സഭാ അരോഗ്യ വിഭാഗം അധികൃതർ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments