Latest News
Loading...

കളരിയാം മാക്കൽ ചെക്ക്ഡാം ശുചീകരണം ആരംഭിച്ചു

പാലാ: മീനച്ചിലാറിന് കുറുകെ നഗരസഭാ പ്രദേശത്ത് നിർമ്മിച്ചിട്ടുള്ള കളരിയാം മാക്കൽ ചെക്ക്ഡാം ശുചീകരണo ആരംഭിച്ചു. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ പ്രളയങ്ങളെ തുടർന്ന് ഒഴുകി എത്തിയ മണ്ണും ചെളിയും വൃക്ഷങ്ങളും അടിഞ്ഞുകൂടിയ നിലയിലായിരുന്നു ചെക് ഡാം.

അടിഞ്ഞുകൂടിയചെളിയും പാഴ് വസ്തുക്കളും നീക്കം ചെയ്ത് ശുചീകരണത്തിന് നടപടി ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ജലസേചന മന്ത്രി റോഷി അഗസ്ത്യന് നൽകിയ നിവേദനത്തെ തുടർന്ന് മൈനർ ഇറിഗേഷൻ വിഭാഗം ഫണ്ട് ലഭ്യമാക്കിയതിനെ തുടർന്നാണ് ശുചീകരണത്തിന് നടപടിയായത്.


വേനൽകാലത്ത് ചെക്ക്ഡാം ഷട്ടറുകൾ ഉയർത്തുവാൻ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന് കരുതി മാറ്റി വയ്ക്കുകയായിരുന്നു. കനത്ത വേനൽമഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായ തിനെതുടർന്നാണ് ഇപ്പോൾ ഉപകരണ സഹായത്തോടെ ഷട്ടറുകൾ ഉയർത്തി അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നത്.നഗരസഭാ അധികൃതരും ജലസേചന വകുപ്പ് അധികൃതരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments