Latest News
Loading...

സ്കൂട്ടറിൽ കഞ്ചാവുമായെത്തിയ യുവാക്കളെ അറസ്റ്റു ചെയ്തു.

സ്കൂട്ടറിൽ കഞ്ചാവുമായെത്തിയ യുവാക്കളെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇലഞ്ഞി സ്വദേശി നിർമൽ, വെമ്പള്ളി സ്വദേശി ജോർജ്ജ്, എന്നിവരെയാണ് എസ്.എച്ച്.ഒ കെ ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

കുമ്മണ്ണൂർ പാറേപ്പീടിക ഭാഗത്ത് വാഹന പരിശോധനയ്ക്കിടയിലാണ് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്നും 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ഇലഞ്ഞി, കടപ്പൂർ, വെമ്പള്ളി ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പോലീസ് പ റഞ്ഞു.


എസ്.ഐ റെജി പി ജോസഫ്, എ.എസ്.ഐ മാരായ ബിജു ചെറിയാൻ, എബി ജോസഫ്, മഹേഷ് കൃഷ്ണൻ, സി.പി.ഒമാരായ സനീഷ്, ജിതീഷ്, എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. 

Post a Comment

0 Comments