Latest News
Loading...

പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഗുരുതര പ രിക്കേറ്റ യുവാവ് മരിച്ചു.

ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഗുരുതര പ രിക്കേറ്റ യുവാവ് മരിച്ചു. കൊച്ചുതോവാള പൂവേഴ്സ്മൗണ്ട് ഊര്യകുന്നത്ത് ഷിബു ഡാനിയേൽ ( 39 ) ആണ് മരി ച്ചത്. ഞായറാഴ്ച്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. പ്രഭാത ഭക്ഷണം പാ കം ചെയ്യുന്നതിനിടെയാണ് കുക്കർ പൊട്ടി ത്തെറിച്ചത്.


കുക്കറിനുള്ളിൽ മർദം കൂടി അടപ്പ് തെറി ച്ച് ഷിബുവിന്റെ തലയുടെ ഒരു ഭാഗത്ത് ഇ ടിക്കുകയായിരുന്നു. ഗുരുതരമായി പരി ക്കേറ്റ യുവാവിനെ സമീപവാസികൾ ചേർ ന്ന് ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 4.30 ഓടെ മരണപ്പെടുകയായിരുന്നു.

തലച്ചോറിനുള്ളിലുണ്ടായ പരിക്കാണ് മര ണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഭാര്യ ഗർഭിണിയായതിനാൽ കഴിഞ്ഞ ഒരാഴ്ച്ചയായി ഷിബുവാണ് ഭക്ഷ ണം പാകം ചെയ്തിരുന്നത്. ജിൻസിയാണ് ഭാര്യ, മക്കൾ: അന്ന, ഹെലൻ

Post a Comment

0 Comments