Latest News
Loading...

ഫോട്ടോ വണ്ടി പാലായില്‍

കേരളാ ഒളിമ്പിക് അസോസിയേഷനും പത്രപ്രവര്‍ത്തക യൂണിയനും സംയുക്തമായി കേരളാ ഗെയിംസിന്റെ പ്രചാരണര്‍ത്ഥം സംഘടിപ്പിച്ച ഫോട്ടോ വണ്ടി 24ന് കോട്ടയം ജില്ലയില്‍ പ്രവേശിച്ചു. കായിക കേരളത്തിന്റെ പാരമ്പര്യവും പ്രൗഡ്ഡിയും വിളിച്ചോതുന്ന ഫോട്ടോകള്‍ ആണ് പ്രദര്‍ശനത്തിനുള്ളത്.

പാലായില്‍ നടന്ന സ്വീകരണ യോഗത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷത വഹിക്കുകയും എം എല്‍ എ മാണി സി കാപ്പന്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് കൊച്ചുമോന്‍ പുരക്കല്‍ സെക്രട്ടറി ഡോ. ഷാജി എസ് കൊട്ടാരം, സീനിയര്‍ വൈസ് പ്രസിഡന്റ് ബിനു പുളിക്കകണ്ടം , സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസിഡണ്ട് ഡോ. ബൈജു വര്ഗീസ് ഗുരുക്കള്‍, കേരളാ ഗെയിംസ് ചെഫ് ഡി മിഷന്‍ ക്യാപ്റ്റന്‍ ഡോ. സതീഷ് തോമസ് , വിവിധ കായിക സംഘടന ഭാരവാഹികള്‍, കായിക താരങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.


Post a Comment

0 Comments