Latest News
Loading...

ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകി തീക്കോയി ഗ്രാമപഞ്ചായത്തിന്റെ ബജറ്റ്.



തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ തനത് വരുമാന വർദ്ധനവ് മുൻനിർത്തി ടൂറിസം മേഖലയുടെ വികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് 2022- 23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീമതി കവിത രാജു അവതരിപ്പിച്ചു.

148294046 രൂപ വരവും 147527906 രൂപ ചെലവും 766140 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റിൽ കൃഷി മൃഗസംരക്ഷണം തുടങ്ങിയ ഉൽപാദന മേഖലയിലെ വിവിധ പദ്ധതികൾക്കായി 5534000  രൂപയും ആരോഗ്യം കുടിവെള്ളം തുടങ്ങി സേവനമേഖലയിലെ പദ്ധതികൾക്കായി 16246800  രൂപയും പശ്ചാത്തല മേഖലയ്ക്കായി 53251000  രൂപയും ടൂറിസം വികസനത്തിനായി 40000000 രൂപയും വകയിരുത്തിയിട്ടുണ്ട്. 

വനിതാ ഘടക പദ്ധതികൾക്കായി 2815000  രൂപയും കുട്ടികൾ ഭിന്നശേഷിക്കാർ എന്നിവർക്കായി 1250000  രൂപയും വയോജന ക്ഷേമത്തിനായി 734000 രൂപയും പാർപ്പിട പദ്ധതിയിക്കായി 11245000 രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വിവിധ നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Post a Comment

0 Comments