Latest News
Loading...

വിദ്യാഭ്യാസം തലമുറകളെ പടുത്തുയർത്തും - അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ


വിദ്യാഭ്യാസംതലമുറകളെ പടുത്തുയർത്തുമെന്നും   വിദ്യാഭ്യാസത്തിലൂടെ മൂല്യബോധമുള്ള ക്രിയാത്മകമായ തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുo അഡ്വ.  സെബാസ്റ്റ്യൻ കുളത്തുങ്കൽ ഓർമിപ്പിച്ചു. സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിന്റെ 72-ാമത് വാർഷികവും അദ്ധ്യാപക രക്ഷാകർതൃ ദിനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പു സമ്മേളനവുo ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


എല്ലാ തത്വശാസ്ത്രങ്ങളുടെയും അടിസ്ഥാനം സത്യവും നീതിയും ധാർമികതയും ആണെന്ന് സ്കൂൾ മാനേജർ വെരി. റവ.ഡോ. തോമസ് മേനാച്ചേരി തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു. നാടിന്റെ ഭാവി അധ്യാപകരുടെ കൈകളിലാണെന്ന് പാലാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി  റവ. ഫാ. ബർക്കു മാൻസ് കുന്നുംപുറം തന്റെ മുഖ്യപ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന  പോൾ വർഗീസ്, ഷേർലി ജോസഫ് , മേരി കെ.സി, മോളിക്കുട്ടി അബ്രാഹം എന്നിവരുടെ  സേവനങ്ങളെയും അദ്ദേഹം അനുസ്മരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ബാബു തോമസ് സ്വാഗതവും ഹെഡ് മാസ്റ്റർ ശ്രീ. ജോണിക്കുട്ടി അബ്രാഹം റിപ്പോർട്ടും അവതരിപ്പിച്ചു. 


ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഷോൺ ജോർജ് ഫോട്ടോ അനാച്ഛാദനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.സി. ജെയിംസ് മെമന്റോ വിതരണവും നടത്തി. പ്രസ്തുത യോഗത്തിൽ അസി. സ്കൂൾ മാനേജർ റവ.ഫാ. മാത്യു വളയംപള്ളിൽ , ബ്ലോക്ക് മെമ്പർ ശ്രീമതി ഓമന ഗോപാലൻ, വാർഡ് മെമ്പർ ശ്രീമതി അമ്മിണി തോമസ്, പി.ടി.എ പ്രസിഡന്റ് ശ്രീ. റ്റി.ഡി. ജോർജ് , അധ്യാപക പ്രതിനിധികളായ ശ്രീ. ജോസ് തോമസ്, ശ്രീമതി അക്സാ ഓസ്റ്റിൻ വിദ്യാർത്ഥി പ്രതിനിധി ആൻഡ്രിയ ഫിലിപ്പ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീ. സാജു മാത്യു യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.

Post a Comment

0 Comments