കോട്ടയം മെഡിക്കല് കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മള്ളൂശ്ശേരി പി ഒ യിൽ തിരുവാറ്റ ഭാഗത്ത് അഭിജിത്ത് പ്ളാക്കൻ (18) ആണ് ഗാന്ധിനഗര് പോലീസിസിന്റെ പിടിയിലായത്. പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു.
ഗാന്ധിനഗര് പോലീസ് കേസ്സ് രജിസ്റ്റര് ചെയ്യുകയും തുടർന്ന് അന്വേഷിച്ചതിൽ ജില്ലാ പോലീസ് മേധാവിക്കുലഭിച്ച രഹസ്യവിവരത്തെ തുടര്ന്ന് കോട്ടയം ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നിര്ദേശപ്രകാരം ഗാന്ധിനഗര് ഇന്സ്പെക്ടര് ഷിജി കെ, സബ്ബ് ഇന്സ്പെക്ടര് മനോജ്, പോലീസുദ്യോഗസ്ഥരായ ശശികുമാർ, രാഗേഷ്, പ്രവിനോ, പ്രവീണ് , അനീഷ് എന്നിവര് ചേര്ന്ന സംഘമാണ് പ്രതിയെ മുടിയൂർക്കര, മരിയക്കണ്ടം ഭാഗത്ത് വച്ച് പിടികൂടിയത്. പ്രതിയെ ബഹു കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു
0 Comments