Latest News
Loading...

ഒപി കൗണ്ടർ മാറ്റത്തിൽ പ്രതിഷേധമുയരുന്നു

പാലാ ജനറലാശുപത്രിയിലെ ഒപി കൗണ്ടർ മാറ്റി സ്ഥാപിച്ചതിൽ രോഗികളുടെ പ്രതിഷേധമുയരുന്നു. ആശു പ്രതി കവാടത്തിലെത്തുന്നവർ ടിക്കറ്റെടുക്കാൻ 100 മീറ്ററോളം വീണ്ടും നടക്കേണ്ടിവരുന്നതാണ് പ്രതിഷേധമു യർത്തുന്നത്. പഴയ ആശുപത്രി കെട്ടിടത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് തന്നെ ഒപി കൗണ്ടർ പ്രവർത്തിപ്പി ക്കണമെന്നാണ് ആവശ്യമുയരുന്നത്.

ഒ പി ടിക്കറ്റെടുക്കാൻ ഇനിയും നടക്കണമെന്ന് കേട്ട് നെഞ്ചിൽ കൈ വയ്ക്കുന്ന വയോധിക

 പ്രായമായ രോഗികളാണ് കൂടുതലും ആശുപത്രിയെ ആശ്രയിക്കുന്നത്. സ്ഥിരം മരുന്നുകഴിക്കുന്നവരും പ്രായമായവരും പലരും പതിവായി ആശുപത്രിയിലെത്തുന്നവരാണ്. ഇത്തരത്തിൽ എത്തുന്നവരാണ് ഒപി ചീട്ട് കൗണ്ടർ മാറ്റിയതിൽ ബുദ്ധിമുട്ടുന്നതും പ്രതിഷേധിക്കുന്നതും.



ആശുപത്രിയ്ക്ക് മുന്നിലെ റോഡിലൂടെ മുന്നോട്ട് പോയി വേണം പുതിയ കെട്ടിടത്തിലെ ഒപി കൗണ്ടറിലെത്താൻ. ഇടുങ്ങിയ ഈ റോഡിൽ വാഹനപാർക്കിംഗ് മൂലം റോഡിലൂടെ വേണം ആളുകൾക്ക് നടക്കേണ്ടത്. കുട്ടികളുമായെത്തുന്നവരും വയോധികരും ഇതുമൂലം ബുദ്ധിമുട്ടുന്നുണ്ട്. രാവിലതന്നെ അനുഭവപ്പെടുന്ന കടുത്ത ചൂടിൽ നടക്കേണ്ടിവരുന്നതിലെ ബുദ്ധിമുട്ടാണ് മറ്റൊന്ന്.


ടിക്കറ്റ് കൗണ്ടർ മാറ്റിതിൽ യുഡിഎഫ് പ്രതിഷേധമറിയിച്ചപ്പോൾ, മാറ്റം ജനങ്ങൾക്ക് സൗകര്യപ്രദമെന്നാണ് എൽഡിഎഫ് നിരീക്ഷണം. കൗണ്ടറിൽ 2 പേർ മാത്രമുള്ളതിനാൽ പലപ്പോഴും ക്യൂവിന്റെ നീളവും കൂടു ന്നുണ്ട്. അവശരായെത്തുന്ന രോഗികൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് ടിക്കറ്റ് കൗണ്ടർ ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. 


Post a Comment

0 Comments