Latest News
Loading...

ഹണിട്രാപ്പ് കേസില്‍ പൂഞ്ഞാര്‍ സ്വദേശി പിടിയിലായത് ദിവസങ്ങള്‍ക്ക് ശേഷം




ഹണിട്രാപ്പിലൂടെ യുവാവിന്‍റെ പണം തട്ടിയ സംഭവത്തില്‍ പൂഞ്ഞാര്‍ സ്വദേശി പിടിയിലായത് ദിവസങ്ങളുടെ അന്വേഷണത്തിന് ശേഷം. പൂഞ്ഞാര്‍ മണിയംകുന്ന് സ്വദേശി സിജോ ജോസഫാണ് കഴിഞ്ഞ ദിവസം വൈക്കം പോലീസിന്‍റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 



.മുന്‍പ് ഒരു യുവതിയുമായി ചേര്‍ന്നാണ് നാലംഗ സംഘം പണംതട്ടല്‍ പദ്ധതി ആവിഷ്കരിച്ചത്.  വൈക്കം സ്വദേശിയുമായി ചങ്ങാത്തതിലായ യുവതി യുവാവിനൊപ്പം തങ്ങവെ മറ്റുള്ളവര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പണം വാങ്ങുകയുമായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്. 

.പോലീസ് അന്വേഷണത്തില്‍ യുവതിയടക്കം 2 പേര്‍ നേരത്തെ പിടിയിലായിരുന്നു. സിജോയെ ജില്ലാ പോലീസിസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പിടികൂടിയത്. ഇയാള്ളുടെ പേരില്‍ വേറെയും കേസുകളുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. 

.

Post a Comment

0 Comments