Latest News
Loading...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 139.05 അടി

.വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 139.05 അടിയിലെത്തി. ഇന്നലെ വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതോടെ തന്നെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിരുന്നു. വ്യാഴാഴ്ച്ച രാത്രയിൽ തുടങ്ങിയ പെരുമഴ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്.


.ഇതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനും വർധവനവുണ്ടായിട്ടുണ്ട്. ഇതേസമയം മഴയിൽ പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചു. ഇതോടെ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 


.ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിലാണ് ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നിലവിൽ ജലനിരപ്പ് 2398.32 അടിയാണ്.


Post a Comment

0 Comments