Latest News
Loading...

കര്‍ഷക സംഘം പോസ്റ്റോഫീസ് ഉപരോധിച്ചു.



ഈരാറ്റുപേട്ട : രാജ്യത്തെ കര്‍ഷക സരമത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക സംഘം പൂഞ്ഞാർ  ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ  കാര്‍ഷകമാര്‍ച്ചും പോസ്റ്റോഫീസ് ഉപരോധവും നടത്തി.



.ഈരാറ്റുപേട്ട അരുവിത്തുറ  പോസ്റ്റോഫീസിൽ നടന്ന ഉപരോധ സമരം കര്‍ഷക സംഘം ജില്ലാ ജോയിൻ്റ്  സെക്രട്ടറി ആർടി മധുസൂധനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സിഎം സിറിയക്ക് അധ്യക്ഷനായി. 
.കെഎസ്കെടിയൂ ഏരിയ സെക്രട്ടറി ടിഎസ് സിജു, മോട്ടോർ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ടിഎസ് സ്നേഹധനൻ എന്നിവര്‍ സംസാരിച്ചു.  ഏരിയ സെക്രട്ടറി സികെ ഹരിഹരൻ സ്വാഗതവും, ഏരിയ കമ്മിറ്റി അംഗം എഎൻ ശശിധരൻ നന്ദിയും പറഞ്ഞു


Post a Comment

0 Comments